ട്വന്‍റി-20 ലോകകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു ; ധോണി ഉപദേഷ്ടാവ്
ട്വന്‍റി-20 ലോകകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു ; ധോണി  ഉപദേഷ്ടാവ്
Thursday, September 9, 2021 1:50 AM IST
മും​ബൈ: ഐ​സി​സി ട്വ​ന്‍റി-20 ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​നു​ള്ള 15 അം​ഗ ഇ​ന്ത്യ​ൻ ടീ​മി​നെ ബി​സി​സി​ഐ പ്ര​ഖ്യാ​പി​ച്ചു. വി​രാ​ട് കോ​ഹ്‌​ലി ന​യി​ക്കു​ന്ന ടീ​മി​ൽ ര​ണ്ടാം വി​ക്ക​റ്റ് കീ​പ്പ​റാ​യി ഇ​ഷാ​ൻ കി​ഷ​ൻ സ്ഥാ​നം പി​ടി​ച്ചു.

വെ​ടി​ക്കെ​ട്ട് ഓ​പ്പ​ണ​ർ ശി​ഖ​ർ ധ​വാ​നെ ഒ​ഴി​വാ​ക്കി​യ​താ​ണ് ഏ​റ്റ​വും ശ്ര​ദ്ധേ​യം. ധ​വാ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ഇ​ന്ത്യ​ൻ ടീം ​ശ്രീ​ല​ങ്ക​യി​ൽ ജൂ​ലൈ​യി​ൽ ട്വ​ന്‍റി-20 പ​ര​ന്പ​ര ക​ളി​ച്ച​ത്. മ​ല​യാ​ളി താരം സ​ഞ്ജു വി. ​സാം​സ​ൺ, കൃ​ണാ​ൽ പാ​ണ്ഡ്യ എ​ന്നി​വ​ർക്കും ഇ​ടം ല​ഭി​ച്ചി​ല്ല. ആ​ർ. അ​ശ്വി​ൻ, സൂ​ര്യ​കു​മാ​ർ യാ​ദ​വ്, വ​രു​ൺ ച​ക്ര​വ​ർ​ത്തി, അ​ക്സ​ർ പ​ട്ടേ​ൽ ടീ​മി​ലു​ണ്ട്. ശ്രേ​യ​സ് അ​യ്യ​ർ റി​സ​ർ​വ് ടീ​മി​ലാ​ണ് ഉൾപ്പെട്ടത്. ‌


ഇ​ന്ത്യ​ക്ക് പ്ര​ഥ​മ ട്വ​ന്‍റി-20 ലോ​ക​ക​പ്പ് നേ​ടി​ത്ത​ന്ന മു​ൻ ക്യാ​പ്റ്റ​ൻ എം.​എ​സ്. ധോ​ണി​യെ ടീ​മി​ന്‍റെ ഉ​പ​ദേ​ഷ്ടാ​വാ​യി ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ടീം: ​വി​രാ​ട് കോ​ഹ്‌​ലി (ക്യാ​പ്റ്റ​ൻ), രോ​ഹി​ത് ശ​ർ​മ (വൈ​സ് ക്യാ​പ്റ്റ​ൻ), കെ.​എ​ൽ. രാ​ഹു​ൽ, സൂ​ര്യ​കു​മാ​ർ യാ​ദ​വ്, ഋ​ഷ​ഭ് പ​ന്ത് (വി​ക്ക​റ്റ് കീ​പ്പ​ർ), ഇ​ഷാ​ൻ കി​ഷ​ൻ (വി​ക്ക​റ്റ് കീ​പ്പ​ർ), ഹാ​ർ​ദി​ക് പാ​ണ്ഡ്യ, ര​വീ​ന്ദ്ര ജ​ഡേ​ജ, രാ​ഹു​ൽ ചാ​ഹ​ർ, ആ​ർ. അ​ശ്വി​ൻ, അ​ക്സ​ർ പ​ട്ടേ​ൽ, വ​രു​ൺ ച​ക്ര​വ​ർ​ത്തി, ജ​സ്പ്രീ​ത് ബും​റ, ഭു​വ​നേ​ശ്വ​ർ കു​മാ​ർ, മു​ഹ​മ്മ​ദ് ഷ​മി. റി​സ​ർ​വ് കളിക്കാർ: ശ്രേ​യ​സ് അ​യ്യ​ർ, ഷാ​ർ​ദു​ൾ ഠാ​ക്കൂ​ർ, ദീ​പ​ക് ചാ​ഹ​ർ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.