മി​​ലാ​​നി​​ലെ മാ​​ൾദീ​​നി കു​​ടും​​ബ​​കാ​​ര്യം...
മി​​ലാ​​നി​​ലെ മാ​​ൾദീ​​നി കു​​ടും​​ബ​​കാ​​ര്യം...
Sunday, September 26, 2021 12:33 AM IST
മി​​ലാ​​ൻ: ഇ​​റ്റാ​​ലി​​യ​​ൻ സീ​​രി എ ​​ഗ്ലാ​​മ​​ർ ക്ല​​ബ്ബാ​​യ എ​​സി മി​​ലാ​​നി​​ൽ മാ​​ൾദീ​​​​നി കു​​ടും​​ബ​​ത്തി​​ന്‍റെ മൂ​​ന്നാം തലമുറയുടെ സ്റ്റാ​​ർ​​ട്ടിം​​ഗ് ഇ​​ല​​വ​​ണ്‍ അ​​ര​​ങ്ങേ​​റ്റം. സീ​​രി എ​​യി​​ൽ ഇ​​ന്ന​​ലെ സ്പെ​​സ്യ​​ക്കെ​​തി​​രാ​​യ എ​​വേ പോ​​രാ​​ട്ട​​ത്തി​​ൽ പ​​ത്തൊ​​ന്പ​​തു​​കാ​​ര​​നാ​​യ ഡാ​​നിയേൽ സ്റ്റാ​​ർ​​ട്ടിം​​ഗ് ഇ​​ല​​വ​​ണി​​ൽ ഉ​​ൾ​​പ്പെ​​ട്ട​​തോ​​ടെ​​യാ​​ണി​​ത്.

ഇ​​റ്റ​​ലി​​യു​​ടെ​​യും എ​​സി മി​​ലാ​​ന്‍റെ​​യും ഇ​​തി​​ഹാ​​സതാ​​ര​​മാ​​യ പൗ​​ളൊ മാ​​ൾദീ​​നി​​യു​​ടെ ര​​ണ്ടാ​​മ​​ത്തെ പു​​ത്ര​​നാ​​ണ് അ​​റ്റാ​​ക്കിം​​ഗ് മി​​ഡ്ഫീ​​ൽ​​ഡ​​റാ​​യ ഡാ​​നിയേൽ. 2020 ഫെ​​ബ്രു​​വ​​രി​​യി​​ൽ പ​​ക​​ര​​ക്കാ​​ര​​നാ​​യി മി​​ലാ​​നു​​വേ​​ണ്ടി ഡാ​​നിയേൽ അ​​ര​​ങ്ങേ​​റി​​യി​​രു​​ന്നു. ക്ല​​ബ്ബി​​നാ​​യി 14 മ​​ത്സ​​ര​​ങ്ങ​​ൾ ക​​ളി​​ച്ചെ​​ങ്കി​​ലും സീ​​രി എ​​യി​​ൽ സ്റ്റാ​​ർ​​ട്ടിം​​ഗ് ഇ​​ല​​വ​​ണി​​ൽ ആ​​ദ്യ​​മാ​​യാ​​ണ് ഉ​​ൾ​​പ്പെ​​ടു​​ന്ന​​ത്.

1954-66 കാ​​ല​​ഘ​​ട്ട​​ത്തി​​ൽ 399 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ എ​​സി മി​​ലാ​​നാ​​യി ബൂ​​ട്ട​​ണി​​ഞ്ഞ പ്ര​​തി​​രോ​​ധ​​താ​​രം ചെസാറെ മാ​​ൾദീ​​നി​​യു​​ടെ മ​​ക​​നാ​​ണ് പൗളൊ. ക്ല​​ബ് ക​​രി​​യ​​റി​​ൽ എ​​സി മി​​ലാ​​നു​​വേ​​ണ്ടി മാ​​ത്ര​​മാ​​ണ് പ്ര​​തി​​രോ​​ധ താ​​ര​​മാ​​യ പൗളൊ മാ​​ൾദീ​​​​നി ബൂ​​ട്ട​​ണി​​ഞ്ഞി​​ട്ടു​​ള്ള​​ത്.

1978ൽ യൂ​​ത്ത് ക​​രി​​യ​​റി​​ലൂ​​ടെ എ​​സി മി​​ലാ​​ൻ ജീ​​വി​​തം ആ​​രം​​ഭി​​ച്ച പൗളൊ മാ​​ൾദീ​​​​നി, 2009ൽ ​​വി​​ര​​മി​​ക്കു​​ന്പോ​​ൾ സീ​​നി​​യ​​ർ ത​​ല​​ത്തി​​ൽ ക്ല​​ബ്ബി​​നാ​​യി 901 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ക​​ളി​​ച്ചു, 33 ഗോ​​ൾ നേ​​ടി. പൗ​​ളൊ​​യു​​ടെ മൂ​​ത്ത മ​​ക​​ൻ ഇ​​രു​​പ​​ത്ത​​ഞ്ചു​​കാ​​ര​​നാ​​യ ക്രി​​സ്റ്റീ​​ൻ, എ​​സി മി​​ലാ​​ന്‍റെ യൂ​​ത്ത് ക്ല​​ബ്ബി​​ൽ (2004-16) ഉ​​ണ്ടാ​​യി​​രു​​ന്നെ​​ങ്കി​​ലും സീ​​നി​​യ​​ർ ത​​ല​​ത്തി​​ൽ ക​​ളി​​ച്ചി​​ല്ല.


മാ​​ൾദീ​​​​നി 3.0

സ്റ്റാ​​ർ​​ട്ടിം​​ഗ് ഇ​​ല​​വ​​ണി​​ൽ ആ​​ദ്യ​​മാ​​യി ഉ​​ൾ​​പ്പെ​​ട്ട മ​​ത്സ​​ര​​ത്തി​​ൽ ഡാ​​നിയേൽ മാ​​ൾദീ​​നി എ​​സി മി​​ലാ​​നാ​​യി ത​​ന്‍റെ ആ​​ദ്യഗോ​​ളും സ്വ​​ന്ത​​മാ​​ക്കി. മാ​​ൾദീ​​​​നി കു​​ടും​​ബ​​ത്തി​​ലെ മു​​ൻ​​ഗാ​​മി​​ക​​ളു​​മാ​​യു​​ള്ള ഡാ​​നിയേലി​​ന്‍റെ വ്യ​​ത്യാ​​സം പ്ലേ​​യിം​​ഗ് പൊ​​സി​​ഷ​​നി​​ലാ​​ണ്. അ​​ച്ഛ​​നും മു​​ത്ത​​ച്ഛ​​നും പ്ര​​തി​​രോ​​ധ താ​​ര​​ങ്ങ​​ളാ​​യി​​രു​​ന്നെ​​ങ്കി​​ൽ ഡാ​​നിയേ​​ൽ അ​​റ്റാ​​ക്കിം​​ഗ് മി​​ഡ്ഫീ​​ൽ​​ഡ​​റാ​​ണ്.

സ്പെ​​സ്യ​​ക്കെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ന്‍റെ 48-ാം മി​​നി​​റ്റി​​ലാ​​യി​​രു​​ന്നു ഡാ​​നിയേ​​ലി​​ന്‍റെ ഗോ​​ൾ. 58-ാം മി​​നി​​റ്റി​​ൽ മ​​ഞ്ഞ​​ക്കാ​​ർ​​ഡ് ക​​ണ്ട് ഡാ​​നിയേ​​ലി​​നെ 59-ാം മി​​നി​​റ്റി​​ൽ പി​​ൻ​​വ​​ലി​​ച്ചു. 80-ാം മി​​നി​​റ്റി​​ൽ വെ​​ർ​​ഡ​​യി​​ലൂ​​ടെ സ്പെ​​സ്യ 1-1ന് ​​ഒ​​പ്പ​​മെ​​ത്തി. എ​​ന്നാ​​ൽ, ബ്രാ​​ഹിം ഡി​​യ​​സി​​ന്‍റെ (86’) ഗോ​​ളി​​ൽ എ​​സി മി​​ലാ​​ൻ 2-1ന്‍റെ ജ​​യം സ്വ​​ന്ത​​മാ​​ക്കി. ജ​​യ​​ത്തോ​​ടെ ആ​​റ് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 16 പോ​​യി​​ന്‍റു​​മാ​​യി എ​​സി മി​​ലാ​​ൻ ലീ​​ഗി​​ന്‍റെ ത​​ല​​പ്പ​​ത്തെ​​ത്തി.

ഇ​​തോ​​ടെ എ​​സി മി​​ലാ​​നാ​​യി മാ​​ൾദീ​​​​നി കു​​ടും​​ബ​​ത്തി​​ലെ മൂ​​ന്നാം ത​​ല​​മു​​റ​​യും ഗോ​​ൾ സ്വ​​ന്ത​​മാ​​ക്കി. ചെസാറെ മൂ​​ന്നും പൗ​​ളൊ 33 ഗോ​​ൾ മി​​ലാ​​ൻ ജ​​ഴ്സി​​യി​​ൽ നേ​​ടി​​യി​​രു​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.