ജെസിൻ ഈസ്റ്റ് ബംഗാളിൽ
Tuesday, September 20, 2022 11:50 PM IST
കോൽക്കത്ത: സന്തോഷ് ട്രോഫിയിലെ മിന്നുംപ്രകടനത്തിലൂടെ ശ്രദ്ധനേടിയ മലയാളി താരം ജെസിൻ ഈസ്റ്റ് ബംഗാളിൽ. കേരള യുണൈറ്റഡിന്റെ താരമായിരുന്ന ജെസിനെ രണ്ടു വർഷത്തെ കരാറിലാണ് ഈസ്റ്റ് ബംഗാൾ സ്വന്തമാക്കിയത്.
സന്തോഷ് ട്രോഫിയിൽ ടോപ് സ്കോററായ ജെസിൻ കർണാടകയ്ക്കെതിരായ സെമി ഫൈനലിൽ പകരക്കാരനായി ഇറങ്ങി അഞ്ചു ഗോളുകൾ അടിച്ചുകൂട്ടിയിരുന്നു. കേരളത്തെ സന്തോഷ് ട്രോഫി കിരീടത്തിലേക്കു നയിച്ച പരിശീലകൻ ബിനോ ജോർജും ഈസ്റ്റ് ബംഗാളിലുണ്ട്.