സെർജിയോ ബുസ്കെറ്റ്സ് ബാഴ്സലോണ വിടുന്നു
Tuesday, November 29, 2022 1:33 AM IST
സ്പാനിഷ് വെറ്ററൻ താരം സെർജിയോ ബുസ്കെറ്റ്സ് ബാഴ്സലോണ വിടുന്നു. അടുത്തവർഷം അദ്ദേഹം ബാഴ്സയുമായുള്ള കരാർ അവസാനിപ്പിച്ചേക്കുമെന്നാണു റിപ്പോർട്ട്.
പരിശീലകൻ സാവിക്കു ബുസ്കെറ്റ്സ് ബാഴ്സലോണയിൽ തുടരുന്നതാണു താത്പര്യമെങ്കിലും പുതിയ കരാർ നൽകാൻ മാനേജ്മെന്റ് ഇതുവരെ തയാറായിട്ടില്ല.
ഇന്റർ മിയാമി താരത്തിൽ താത്പര്യമറിയിച്ചിട്ടുണ്ട്. സ്പാനിഷ് ലോകകപ്പ് സ്ക്വാഡിലെ വെറ്ററൻ
സാന്നിധ്യമാണ് ബുസ്കെറ്റ്സ്.