അഞ്ച് താരങ്ങൾക്കൂടി ബ്ലാസ്റ്റേഴ്സ് വിട്ടു
Thursday, June 1, 2023 12:45 AM IST
കൊച്ചി: ക്യാപ്റ്റന്‍ ജെസെല്‍ കാര്ണെയ്റോയ്ക്കു പിന്നാലെ അഞ്ച് പ്രധാന താരങ്ങളും ബ്ലാസ്റ്റേഴ്സ് വിട്ടു. വിക്ടര്‍ മോംഗില്‍, അപോസ്തലോസ് ജിയാനു, ഇവാന് കല്യൂഷ്നി, ഹര്‍മന്‍ജോത് ഖബ്ര, മുഹീത് ഖാന് എന്നിവരുടെ വിടവാങ്ങലാണ് കേരള ബ്ലാസ്റ്റേഴ്സ് ഔ ദ്യോഗികമായി പ്രഖ്യാപിച്ചത്.
കഴിഞ്ഞ രണ്ടു സീസണുകളില്‍ ക്യാപ്റ്റനായിരുന്ന ജെസെല്‍ നേരത്തേ ടീം വിട്ടിരുന്നു. ടീം വിട്ടെങ്കിലും ജീവിതത്തില്‍ ഇനിയെന്നും കേരള ബ്ലാസ്റ്റേഴ്സ് ഫാന്‍ ആയിരിക്കുമെന്ന് വിക്ടര്‍ മോംഗില്‍ വിടവാങ്ങല്‍ കുറിപ്പില്‍ അറിയിച്ചു.
മനോഹരമായ ഈ നഗരത്തോടും അതിലുപരി വിസ്മയിപ്പിച്ച ആരാധകരോടും വിടപറയാന്‍ സമയമായി. അടുത്ത സീസണില്‍ താന്‍ ടീമിന്റെ പദ്ധതികളില്‍ ഇല്ലെന്ന് ബോര്‍ഡ് തീരുമാനമെടുത്തു കഴിഞ്ഞു. നേരത്തേ പറഞ്ഞപോലെ ഇതെന്റെ സ്വന്തം തീരുമാനമല്ല. കേരളത്തില്‍ത്തന്നെ തുടരാനായിരുന്നു ആഗ്രഹമെന്നും മോംഗില്‍ കുറിച്ചു.