കിടിലം ഇവാൻ!
Thursday, September 21, 2023 1:26 AM IST
യുവേഫ ചാന്പ്യൻസ് ലീഗ് ചരിത്രത്തിൽ ഗോൾ നേടുന്ന നാലാമത്തെ മാത്രം ഗോൾ കീപ്പറായി ലാസിയോ താരം ഇവാൻ പ്രൊവദൽ. ഗ്രൂപ്പ് ഇയിൽ അത്ലറ്റിക്കോ മാഡ്രിഡിനെതിരായ മത്സരത്തിന്റെ അവസാന മിനിറ്റിലായിരുന്നു പ്രൊവദലിന്റെ തകർപ്പൻ പ്രകടനം.
പാബ്ളോ ബാരിയോ നേടിയ ഗോളിൽ മത്സരത്തിന്റെ അവസാനംവരെ മുന്നിൽ നിന്ന അത്ലറ്റിക്കോ മാഡ്രിഡിനെ, 94-ാം മിനിറ്റിൽ പ്രൊവദൽ നേടിയ ഗോളിലൂടെ ലാസിയോ സമനിലയിൽ പിടിച്ചു. ഹെഡറിലൂടെയായിരുന്നു പ്രൊവദലിന്റെ ഗോൾ.
ഹാൻസ്-ഹോർയ് ബട്ട്, സിനാൻ ബൊലാറ്റ്, വിൻസെന്റ് എനെയെമ എന്നിവരാണ് ഇതിനുമുന്പ് ചാന്പ്യൻസ് ലീഗിൽ ഗോൾ നേടിയ മറ്റു ഗോൾ കീപ്പർമാർ.