ഇന്ത്യൻ സ്വ​​ർ​​ണ വേ​​ട്ട
ഇന്ത്യൻ സ്വ​​ർ​​ണ വേ​​ട്ട
Friday, September 13, 2024 12:11 AM IST
ചെ​​ന്നൈ: സാ​​ഫ് ജൂ​​ണി​​യ​​ർ അ​​ത്‌​ല​​റ്റി​​ക്സ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ന്‍റെ ര​​ണ്ടാം​​ദി​​നം ഇ​​ന്ത്യ​​യു​​ടെ സ്വ​​ർ​​ണ വേ​​ട്ട. ര​​ണ്ടാം​​ദി​​നം ന​​ട​​ന്ന 10 ഫൈ​​ന​​ലു​​ക​​ളി​​ൽ ഒ​​ന്പ​​തി​​ലും ഇ​​ന്ത്യ​​ൻ താ​​ര​​ങ്ങ​​ൾ സ്വ​​ർ​​ണം സ്വ​​ന്ത​​മാ​​ക്കി.

മൂ​​ന്ന് ഇ​​ന​​ങ്ങ​​ളി​​ൽ പു​​തി​​യ റി​​ക്കാ​​ർ​​ഡ് പി​​റ​​ന്നു. പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ ഡി​​സ്ക​​സ്ത്രോ​​യി​​ൽ അ​​നി​​ഷ 49.91 മീ​​റ്റ​​റു​​മാ​​യി റി​​ക്കാ​​ർ​​ഡോ​​ടെ സ്വ​​ർ​​ണം നേ​​ടി. അ​​മ​​ന​​ത് കം​​ബോ​​ജി​​നാ​​ണ് (48.38) ഈ​​യി​​ന​​ത്തി​​ൽ വെ​​ള്ളി.

പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ 100 മീ​​റ്റ​​ർ ഹ​​ർ​​ഡി​​ൽ​​സി​​ലും റി​​ക്കാ​​ർ​​ഡ് സ്വ​​ർ​​ണം വ​​ന്നു. ഉ​​ന്ന​​തി അ​​യ്യ​​പ്പ​​യാ​​ണ് (13.93) ഇ​​ന്ത്യ​​ക്കാ​​യി സ്വ​​ർ​​ണ​​ത്തി​​ലെ​​ത്തി​​യ​​ത്. സ​​ബി​​ത തോ​​പ്പൊ​​യ്ക്കാ​​ണ് (13.96) വെ​​ള്ളി. ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ ഡി​​സ്ക​​സ്ത്രോ​​യി​​ൽ ഇ​​ന്ത്യ​​യു​​ടെ ഋതി​​ക് (55.64) റി​​ക്കാ​​ർ​​ഡോ​​ടെ സ്വ​​ർ​​ണ​​ത്തി​​ലെ​​ത്തി. ഇ​​ന്ത്യ​​യു​​ടെ രാ​​മ​​ൻ (51.22) വെ​​ള്ളി നേ​​ടി.


പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ ലോം​​ഗ്ജം​​പി​​ൽ പ്ര​​തീ​​ക്ഷ യ​​മു​​ന (5.79), ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ 3000 മീ​​റ്റ​​ർ സ്റ്റീ​​പ്പി​​ൾ​​ചേ​​സി ഷാ​​രൂ​​ഖ് ഖാ​​ൻ (8:26.06), പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ 3000 മീ​​റ്റ​​ർ സ്റ്റീ​​പ്പി​​ൾ​​ചേ​​സി​​ൽ പ്രാ​​ചി അ​​ങ്കു​​ഷ്, ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ 400 മീ​​റ്റ​​റി​​ൽ ജ​​യ് കു​​മാ​​ർ (46.86), പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ 400 മീ​​റ്റ​​റി​​ൽ നീ​​രു പ​​ഥ​​ക് (54.50), ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ ലോം​​ഗ്ജം​​പി​​ൽ ജി​​തി​​ൻ അ​​ർ​​ജു​​ൻ (7.61) എന്നിവർ സ്വ​​ർ​​ണം നേടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.