സാ​​ന്‍റി​​യാ​​ഗൊ (ചി​​ലി): ഫി​​ഫ 2026 ലോ​​ക​​ക​​പ്പ് ഫു​​ട്ബോ​​ൾ ലാ​​റ്റി​​ന​​മേ​​രി​​ക്ക​​ൻ യോ​​ഗ്യ​​താ റൗ​​ണ്ടി​​ൽ ബ്ര​​സീ​​ലി​​നു ജ​​യം. എ​​വേ പോ​​രാ​​ട്ട​​ത്തി​​ൽ ബ്ര​​സീ​​ൽ 2-1നു ​​ചി​​ലി​​യെ തോ​​ൽ​​പ്പി​​ച്ചു. 89-ാം മി​​നി​​റ്റി​​ൽ ലൂ​​യി​​സ് ഹെ​​ൻ‌റി​​ക്കി​​ന്‍റെ വ​​ക​​യാ​​യി​​രു​​ന്നു കാ​​ന​​റി​​ക​​ളു​​ടെ ജ​​യം കു​​റി​​ച്ച ഗോ​​ൾ. ജ​​യ​​ത്തോ​​ടെ ഒ​​ന്പ​​തും മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 13 പോ​​യി​​ന്‍റു​​മാ​​യി ബ്ര​​സീ​​ൽ നാ​​ലാം സ്ഥാ​​ന​​ത്തെ​​ത്തി.

മെ​​സി തി​​രി​​ച്ചെ​​ത്തി

കോ​​പ്പ അ​​മേ​​രി​​ക്ക ഫൈ​​ന​​ലി​​നി​​ടെ പ​​രി​​ക്കേ​​റ്റു പു​​റ​​ത്താ​​യ​​ശേ​​ഷം അ​​ർ​​ജ​​ന്‍റൈ​ൻ ജ​​ഴ്സി​​യി​​ൽ സൂ​​പ്പ​​ർ താ​​രം ല​​യ​​ണ​​ൽ മെ​​സി തി​​രി​​ച്ചെ​​ത്തി​​യ മ​​ത്സ​​ര​​ത്തി​​ൽ ടീ​​മി​​നു സ​​മ​​നി​​ല. എ​​വേ പോ​​രാ​​ട്ട​​ത്തി​​ൽ വെ​​ന​​സ്വേ​​ല 1-1ന് ​​അ​​ർ​​ജ​​ന്‍റീ​​ന​​യെ കു​​ടു​​ക്കി.


കൊ​​ളം​​ബി​​യ വീ​​ണു

സ​​മു​​ദ്രനി​​ര​​പ്പി​​ൽ​​നി​​ന്ന് 4,000 മീ​​റ്റ​​ർ ഉ​​യ​​ര​​ത്തി​​ലു​​ള്ള എ​​ൽ അ​​ൽ​​റ്റൊ​​യി​​ലെ മു​​ൻ​​സി​​പ്പ​​ൽ സ്റ്റേ​​ഡി​​യ​​ത്തി​​ൽ​​ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ൽ ബൊ​​ളീ​​വി​​യ 1-0നു ​​കൊ​​ളം​​ബി​​യ​​യെ തോ​​ൽ​​പ്പി​​ച്ചു. സ്വ​​ന്തം മൈ​​താ​​ന​​ത്ത് 20-ാം മി​​നി​​റ്റു മു​​ത​​ൽ പ​​ത്തു​​പേ​​രാ​​യി ചു​​രു​​ങ്ങി​​യി​​ട്ടും ബൊ​​ളീ​​വി​​യ ജ​​യ​​ത്തി​​ലെ​​ത്തി എ​​ന്ന​​താ​​ണ് ശ്ര​​ദ്ധേ​​യം. ലാ​​റ്റി​​ന​​മേ​​രി​​ക്ക​​ൻ യോ​​ഗ്യ​​താ റൗ​​ണ്ടി​​ൽ കൊ​​ളം​​ബി​​യ​​യു​​ടെ ആ​​ദ്യ തോ​​ൽ​​വി​​യാ​​ണ്.