സിഐടിയു, ബിഎംഎസ് ചുമട്ട് തൊഴിലാളികൾ തമ്മിൽ സംഘർഷം
1227655
Thursday, October 6, 2022 12:15 AM IST
പാലോട് : പേരയത്ത് ലോഡ് കയറ്റിറക്കത്തെ ചൊല്ലി സിഐടിയു, ബിഎംഎസ് ചുമട്ട് തൊഴിലാളി യൂണിയനുകൾ തമ്മിൽ സംഘർഷം. ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. ജംഗ്ഷൻ കേന്ദ്രീകരിച്ച് ജോലി ചെയ്യുന്ന ചുമട്ടുതൊഴിലാളികളാണ് സാധാരണയായി ലോഡുകൾ കയറ്റിറക്കം ചെയ്യുന്നത്. അധികം തൊഴിലാളികളുള്ള സാഹചര്യത്തിൽ യൂണിയനുകൾ തമ്മിലുണ്ടാക്കിയ ധാരണയാണിത്. എന്നാൽ, ചൊവ്വാഴ്ചയെത്തിയ ലോഡിറക്കാൻ ബിഎംഎസുകാർ പുറത്തു നിന്നും ആളെയെത്തിച്ചു.
സിഐടിയു യൂണിയനിലെ തൊഴിലാളികൾ ഇതിനെ ചോദ്യം ചെയ്തു. ഇതാടെ ബിഎംഎസുകാർ ആക്രമണം നടത്തുകയായിരുന്നെന്ന് സിഐടിയു യൂണിയൻ തൊഴിലാളികൾ പറഞ്ഞു. ആക്രമണത്തിൽ പരിക്കേറ്റ സിഐടിയു പ്രവർത്തകനായ ചന്ദ്രനെ ( 49 ) പാലോട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റ് സിഐടിയു തൊഴിലാളികൾക്ക് നേരെയും ആക്രമണമുണ്ടായതായി നേതാക്കൾ അറിയിച്ചു.
പീഡനം : പ്രതി പിടിയിൽ
നേമം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ നേമം പോലീസ് പിടികൂടി. മലയിൻകീഴ് മച്ചേൽ പോറത്തല അനന്തു ഭവനിൽ അനന്തുവി (21) നെയാണ് അറസ്റ്റ് ചെയ്തത്. പരാതി ലഭിച്ചതിനെ തുടർന്ന് പോക്സോ നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഫോർട്ട് എസിപി ഷാജിയുടെ നേതൃത്വത്തിൽ നേമം എസ്എച്ച്ഒ രഗീഷ് കുമാർ, എസ്ഐമാരായ വിപിൻ, പ്രസാദ്, മധുമോഹൻ, ജോൺ വിക്ടർ, എഎസ്ഐ ശ്രീകുമാർ, എസ്സിപിഒ ജയകുമാർ, സിപിഒ മാരായ ഗിരി, ഉണ്ണിക്കൃഷ്ണൻ, കൃഷ്ണകുമാർ, ചന്ദ്രസേനൻ, സജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.