ആ​റ്റു​കാ​ൽ ക്ഷേ​ത്ര​ത്തി​ൽ നാ​രാ​യ​ണീ​യ സം​ഗ​മം ന​ട​ത്തി
Saturday, December 3, 2022 11:44 PM IST
പേ​രൂ​ർ​ക്ക​ട: ശ്രീ​പ​ദ്മ​നാ​നാ​ഭ ക്ഷേ​ത്ര സ​ന്നി​ധി​യി​ൽ ന​ട​ക്കു​ന്ന 38-ാ മ​ത് അ​ഖി​ല ഭാ​ര​ത ശ്രീ​മ​ദ് ഭാ​ഗ​വ​ത മ​ഹാ​സ​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​റ്റു​കാ​ൽ ക്ഷേ​ത്ര​ത്തി​ൽ നാ​രാ​യ​ണീ​യ സം​ഗ​മം ന​ട​ത്തി. റി​ട്ട.​ഹൈ​ക്കോ​ട​തി ജ​ഡ്ജി എം.​ആ​ർ. ഹ​രി ഹ​ര​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ​സ​ത്രം നി​ർ​വ​ഹ​ണ സ​മി​തി വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ രാ​ജ്മോ​ഹ​ൻ, നാ​രാ​യ​ണീ​യ ഹം​സം ആ​ചാ​ര്യ​ൻ, കെ. ​ഹ​രി​ദാ​സ് ജി.​സ​ത്ര, സ​മി​തി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​ജി. പ​ത്മ​നാ​ഭ​ൻ നാ​യ​ർ, മാ​തൃ സ​മി​തി ചെ​യ​ർ​മാ​ൻ ഗീ​ത​എ​സ്. നാ​യ​ർ, വൈ​സ് ചെ​യ​ർ​മാ​ൻ ജ​യ്ശ്രീ ഗോ​പാ​ല​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.