വ്യാപാരി വ്യവസായ സമിതി യൂണിറ്റ് സമ്മേളനം
1263184
Sunday, January 29, 2023 11:46 PM IST
വെള്ളറട: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ഒറ്റശേഖരമംഗലം യൂണിറ്റ് സമ്മേളനം ജില്ലാ ജോയിന്റ് സെക്രട്ടറി എ. ശശികുമാര്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എന്‍.എസ്. മോഹനകുമാര്‍ അധ്യക്ഷനായി. വി. വിജയകുമാര്‍ സ്വാഗതം പറഞ്ഞു. സെക്രട്ടറി എ.ജി. നാരയണന് നായര്‍ റിപ്പോര്‍ട്ടും, സജീവ് കുമാര്‍ വരവു-ചെലവ് കണക്കുകളും അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി ജെഷയിന് ജേക്കബ്, ഏരിയ പ്രസിഡന്റ് ജെ. ജോസ്, ഗീതാ രാജശേഖരന് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി എ ജി നാരായണന് നായര്‍ - രക്ഷാധികാരി, വി. വിജയകുമാര്‍ -പ്രസിഡന്റ്, എന്‍.എസ്. മോഹനകുമാര്‍ - സെക്രട്ടറി, സിബിന് - ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.
വൈഎംസിഎ
ഗാന്ധിസ്മൃതി സായാഹ്നം ഇന്ന്
തിരുവനന്തപുരം: വൈഎംസിഎയുടെ ആഭിമുഖ്യത്തില്‍ ഗാന്ധിസ്മൃതി സായാഹ്നം ഇന്നു വൈകുന്നേരം 5.30ന് വൈഎംസിഎ അങ്കണത്തില്‍ നടക്കും. മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി ഉദ്ഘാടനം നിര്‍വഹിക്കും.
വൈഎംസിഎ പ്രസിഡന്റ് ജോര്‍ജ് കൊച്ചുമ്മന്‍ അധ്യക്ഷത വഹിക്കും. വി.എസ്. ഹരീന്ദ്രനാഥ് ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തും. എസ്. ഉമ, ഹാരണ്‍ മാത്യു ജോണ്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
കാര്യവട്ടം ശ്രീകണ്ഠന് നായര്‍, തിരുമല ശിവന്‍കുട്ടി എന്നിവര്‍ കവിതാലാപനം നടത്തി. ഡോ. വാഴമുട്ടം ചന്ദ്രബാബുവും സംഘവും മതസൗഹാര്‍ദ സംഗീതസദസ് സംഘടിപ്പിക്കും.
സ്വരാഞ്ജലി സെക്രട്ടറി ടി.എന്‍. ശ്രീകുമാരന്‍ തമ്പി സ്വാഗതവും വൈഎംസിഎ ജനറല്‍ സെക്രട്ടറി ഷാജി ജെയിംസ് നന്ദിയും പറയും.