ഐഎൻടിയുസി ജില്ലാ സമ്മേളനം: ക്രിക്കറ്റ് മത്സരം നടത്തി
1264048
Wednesday, February 1, 2023 11:00 PM IST
തിരുവനന്തപുരം: പത്തു മുതൽ 12 വരെ നടത്തുന്ന ഐഎൻടിയുസി ജില്ലാ സമ്മേളനത്തിനോടനുബന്ധിച്ച് ക്രിക്കറ്റ് മത്സരംനടത്തി. വെഞ്ഞാറമൂട് മുസ്ലീം അസോസിയേഷൻ ഓഫ് എൻജിനിയറിംഗ് കോളജ് മൈതാനത്ത് നടത്തിയ മത്സരം ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി വെഞ്ഞാറമൂട് സുരേഷ് അധ്യക്ഷത വഹിച്ചു.
യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്. ശബരിനാഥൻ ഫൈനലിൽ എത്തിയ ടീമുകൾക്ക് ബാറ്റുകൾ കൈമാറി. ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് വി.ആർ.പ്രതാപൻ മത്സര വിജയികളെ പ്രഖ്യാപിച്ചു.ബ്രഹ് മോസ് ഏറോസ്പേസ് ടീം മത്സരത്തിൽ ഒന്നാം സ്ഥാനവും വെഞ്ഞാറമൂട് ഷാഡോസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്കുള്ളസമ്മാനങ്ങൾ 11ന് നെടുമങ്ങാട് നടക്കുന്ന പൊതുസമ്മേളനത്തിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമ്മാനിക്കും.പ്രദീപ് നെയ്യാറ്റിൻകര, നെല്ലനാട് പഞ്ചായത്ത് പ്രസിഡന്റ് ബീന രാജേന്ദ്രൻ വൈസ് പ്രസിഡന്റ് കീഴായിക്കോണം സോമൻ ഡി. സനൽകുമാർ, എം.എസ്.ഷാജി, രാജീവൻ, ഐഎൻടിയുസി നേതാക്കളായ വാമനപുരംസാബു, അഡ്വ. കല്ലറ ബാലചന്ദ്രൻ, കെ.എം.അബ്ദുൽസലാം, എം. എം. അഷറഫ്, ടി. അനിൽകുമാർ, നിസ്സാർ അഹമ്മദ്, ബിനു എസ് .നായർ, ഷിബു മാണിക്യമംഗലം, പഞ്ചായത്ത് മെമ്പർമാരായ ശാന്തകുമാരി, ഹരികുമാർ ,പ്രസാദ് ,സജീന, രഞ്ജിത്ത് എന്നിവർ പ്രസംഗിച്ചു.