എ​ൽഡേ​ഴ്സ് ഫോ​റം സൗ​ഹൃ​ദകൂ​ട്ടാ​യ്മ​ ഉദ്ഘാടനം
Sunday, March 19, 2023 12:09 AM IST
ബാ​ല​രാ​മ​പു​രം: ബാ​ല​രാ​മ​പു​രം കേ​ന്ദ്ര​മാ​ക്കി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച 55 വ​യസ് ക​ഴി​ഞ്ഞ​വ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ എ​ൽഡേ​ഴ്സ് ഫോ​റം സൗ​ഹൃ​ദ കൂ​ട്ടാ​യ്മ​യു​ടെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ നി​ർ​വ​ഹി​ച്ചു. കോ​വ​ളം എം​എ​ൽഎ അ​ഡ്വ. എം. ​വി​ൻ​സ​ന്‍റ് മു​ഖ്യാ​തി​ഥി​യാ​യി.

എ​ൽഡേ​ഴ്സ് ഫോ​റം പ്ര​സി​ഡ​ന്‍റ് എം.​ആ​ർ. അ​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വഹിച്ചു. ബാ​ല​രാ​മ​പു​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​മോ​ഹ​ന​ൻ, പ​ഞ്ചാ​യ​ത്തം​ഗം എ​സ്. മ​ഞ്ജു. എ​സ്.​ വി​ജ​യ​കു​മാ​ർ, സി. കു​ട്ട​ൻ, സു​പ്രി​യാ സു​രേ​ന്ദ്ര​ൻ, ബാ​ല​രാ​മ​പു​രം സ​തീ​ഷ്, എം.​എം. നൗ​ഷാ​ദ് എന്നിവർ പ്രസംഗിച്ചു.