മ​ല​യി​ൻ​കീ​ഴ് ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ത്തിൽ ആ​റാ​ട്ട്
Sunday, March 19, 2023 12:09 AM IST
കാ​ട്ടാ​ക്ക​ട : മ​ല​യി​ൻ​കീ​ഴ് ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ ആ​റാ​ട്ട് ന​ട​ന്നു. പ​ഞ്ചാ​രി​, പാ​ണ്ടി മേ​ള​ങ്ങ​ളും വാ​യ്ക്കു​ര​വ​യും ഹ​രേ​കൃ​ഷ്ണ​മ​ന്ത്ര​ങ്ങ​ളും അ​ക​മ്പ​ടി​യാ​യ ആ​റാട്ടുത്സ​വം മ​ല​യി​ൻ​കീ​ഴി​നെ ഭ​ക്തി സാ​ന്ദ്ര​മാ​ക്കി, ആ​യി​ര​ങ്ങ​ൾ പ​ങ്കെ​ടു​ത്തു.

കീ​ഴൂ​ട്ട് ശ്രീ​ക​ണ്്ഠ​ൻ ആ​റാ​ട്ടി​നു തി​ട​മ്പേ​റ്റി. പു​ത്ത​ൻ​ക​ളം അ​ർ​ജു​ന​നും കു​ന്ന​ത്തൂ​ർ കു​ട്ടി​ശ​ങ്ക​ര​നും അ​ക​മ്പ​ടി ആ​ന​ക​ളാ​യി. ഇ​ന്ന​ലെ രാ​വി​ലെ ഗോ​ദ​ർ​ശ​നം ന​ൽ​കി ഭഗവാനെ ഉ​ണ​ർ​ത്തി. പ​ഞ്ചാ​രി​മേ​ളം അകന്പടിയായി. തു ടർന്നു കൊ​ടി​യി​റ​ക്കൽ.

ഭ​ഗ​വ​ത് ചൈ​ത​ന്യം ആ​വാ​ഹി​ച്ച തി​ട​മ്പേ​റ്റി ഗ​ജ​വീ​ര​ൻ കു​ഴ​യ്ക്കാ​ട് ഭ​ഗ​വ​തി ക്ഷേ​ത്ര ക​ട​വി​ലേ​യ്ക്കു പു​റ​പ്പെ​ട്ടു. ആ​റാ​ട്ട് ക​ട​വി​ൽനി​ന്ന് മൂ​ന്ന് ഗ​ജ​വീ​ര​ന്മാ​രും തി​രി​കെ മ​ല​യി​ൻ​കീ​ഴി​ൽ എ​ത്തി യപ്പോൾ ഭ​ക്ത​ർ നി​ല​വി​ള​ക്കും ത​ട്ട​പൂ​ജ​യു​മാ​യി എ​തി​രേ​റ്റു. ഈ ​സ​മ​യം മ​ല​യി​ൻ​കീ​ഴ് ജ​ംഗ്ഷ​നി​ൽ​പാ​ണ്ടി​മേ​ളം ന​ട​ന്നു. മ​ല​യി​ൻ​കീ​ഴി​നു പു​റ​മേ വി​ള​പ്പി​ൽ, വി​ള​വൂ​ർ​ക്ക​ൽ, മാ​റ​ന​ല്ലൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ സ​ർ​ക്കാ​ർ പ്രാ​ദേ​ശി​ക അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.