മ​ന്ന​ത്ത് പ​ത്മ​നാ​ഭ​ൻ പ്ര​തി​മ അ​നാച്ഛാദ​നം
Friday, March 31, 2023 11:35 PM IST
തി​രു​വ​ന​ന്ത​പു​രം: രാ​ജാ കേ​ശ​വ​ദാ​സ സ്മാ​ര​ക എ​ൻ​എ​സ്എ​സ് ക​ര​യോ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശാ​സ്ത​മം​ഗ​ലം ക​ര​യോ​ഗ മ​ന്ദി​ര​ത്തി​ൽ പ​ണി​ത മ​ന്ന​ത്ത് പ​ദ്മ​നാ​ഭ​ന്‍റെ പൂ​ർ​ണ​കാ​യ വെ​ങ്ക​ല പ്ര​തി​മ നാ​ളെ വൈ​കു​ന്നേ​രം 4.15ന് ​ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ അ​നാ​ച്ഛാ​ദ​നം ചെ​യ്യും. 12 അ​ടി​യാ​ണ് പ്ര​തി​മ​യു​ടെ ഉ​യ​രം.
എ​ൻ​എ​സ്എ​സ് എ​ക്സി​ക്യൂ​ട്ടീ​വ് കൗ​ണ്‍​സി​ൽ അം​ഗം എം. ​സം​ഗീ​ത് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഡോ.​ ശ​ശി ത​രൂ​ർ എം.​പി, വി.​കെ.​പ്ര​ശാ​ന്ത് എം​എ​ൽ​എ, കൗ​ണ്‍​സി​ല​ർ മ​ധു​സൂ​ദ​ന​ൻ നാ​യ​ർ, അ​ഡീ​ഷ​ണ​ൽ അ​ഡ്വ​ക്ക​റ്റ് ജ​ന​റ​ൽ കെ.​പി. ജ​യ​ച​ന്ദ്ര​ൻ, പ്ര​തി​മ​യു​ടെ ശി​ല്പി കെ.​എ​സ്.​സി​ദ്ധ​ൻ, എ​ൻ​ജി​നി​യ​ർ കെ.​ജി. ജ​യ​ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.
ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​നു വൈ​ക്കം സ​ത്യ​ഗ്ര​ഹ​ത്തി​ന്‍റെ ശ​താ​ബ്ദി അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ശാ​സ്ത​മം​ഗ​ലം ക​ര​യോ​ഗ മ​ന്ദി​ര​ത്തി​ൽ മ​ന്ത്രി വി.​ ശി​വ​ൻ കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ന്ത്രി ജി.​ആ​ർ.​അ​നി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

തി​രു​പു​റം പ​ഞ്ചാ​യ​ത്ത് ബജറ്റ്

പൂ​വാ​ർ:​ തി​രു​പു​റം പ​ഞ്ചാ​യ​ത്ത് വാ​ർ​ഷി​ക ബ​ജ​റ്റ് വൈ​സ് പ്ര​സി​ഡന്‍റ് തി​രു​പു​റം ​സു​രേ​ഷ് അ​വ​ത​രി​പ്പി​ച്ചു.1.77 കോടി ത​ന​ത് വ​ര​വ് ഉ​ൾ​പ്പെ​ടെ ആ​കെ 15.41 കോടി വ​ര​വും 14.88 കോടി ചെ​ല​വും പ്ര​തീ​ക്ഷി​ക്കു​ന്നു. ​പ്ര​വ​ർ​ത്ത​ന നീ​ക്കി ബാ​ക്കി​യാ​യി ത​ന​ത് വ​ര​വി​ന്‍റെ ഒന്പതു ശതമാനം മി​ച്ച​ബ​ജ​റ്റാ​ണ് വൈ​സ് പ്ര​സി​ഡന്‍റ് അ​വ​ത​രി​പ്പി​ച്ച​ത്. ​പ്ര​സി​ഡ​ന്‍റ് ഷീ​നാദാ​സ് അ​ധ്യക്ഷയായി.