36-ാമത് ഇ​ഗ്നോ ബി​രു​ദ​ദാ​ന സ​മ്മേ​ള​നം മൂ​ന്നി​ന്
Friday, March 31, 2023 11:37 PM IST
തി​രു​വ​ന​ന്ത​പു​രം: ഇ​ന്ദി​രാ​ഗാ​ന്ധി നാ​ഷ​ണ​ൽ ഓ​പ്പ​ണ്‍ യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ (ഇ​ഗ്നോ) 36-ാം ബി​രു​ദ​ദാ​ന സ​മ്മേ​ള​നം മൂ​ന്നി​ന് ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ഇ​ട​പ്പ​ഴി​ഞ്ഞി ആ​ർ​ഡി​ആ​ർ ക​ണ്‍​വെ​ൻ​ഷ​ൻ സെ​ന്‍റ റി​ൽ ന​ട​ക്കും.
മ​ന്ത്രി ഡോ.​ ആ​ർ. ​ബി​ന്ദു ബി​രു​ദ​ദാ​നം നി​ർ​വ​ഹി​ക്കും. 4,251 പേ​ർ ബി​രു​ദ​ത്തി​ന് അ​ർ​ഹ​രാ​യെ​ന്ന് സീ​നി​യ​ർ റീ​ജണ​ൽ ഡ​യ​റ​ക്ട​ർ ഡോ.​ ബി. സു​കു​മാ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ഇ​തി​ൽ ആ​റുപേ​ർ അ​ഖി​ലേ​ന്ത്യാ​ത​ല​ത്തി​ൽ സ്വ​ർ​ണ​മെ​ഡ​ൽനേ​ടി.
എ​സ്.​ അ​ശ്വി​ൻ (ഗാ​ന്ധി ആ​ൻ​ഡ് പീ​സ്‌​ സ്റ്റ​ഡീ​സ്), സി​നി സാ​ബു (സാ​ന്പ​ത്തി​ക ശാ​സ്ത്രം), രാ​കേ​ഷ് കു​മാ​ർ ശ​ർ​മ (ഹി​ന്ദി), ആ​തി​ര സ​തീ​ഷ് (സോ​ഷ്യ​ൽ വ​ർ​ക്ക് കൗ​ണ്‍​സ​ലിം​ഗ്), സി.​ ജോ​സ് (ബി എ​സ്ഡ​ബ്ല്യു), കെ.​ഗാ​യ​ത്രി (മൃ​ഗ​സം​ര​ക്ഷ​ണം) എ​ന്നി​വ​രാ​ണ് സ്വ​ർ​ണ മെ​ഡ​ൽ നേടിയത്.

പെ​യി​ൻ​റിം​ഗ്
പ്ര​ദ​ർ​ശ​നം ഇന്ന്

തി​രു​വ​ന​ന്ത​പു​രം: ചി​ത്ര​കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ സം​ഘ​മി​ത്ര ഫൈ​ൻ ആ​ർ​ട്സ് സൊ​സൈ​റ്റി​യു​ടെ എ​ഴു​പ​ത്തി​യ​ഞ്ചാം പെ​യി​ന്‍റിം​ഗ് പ്ര​ദ​ർ​ശ​നം മ്യൂ​സി​യം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഇ​ന്നു രാ​വി​ലെ 10ന് ​സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ ഗോ​വി​ന്ദ​ൻ മാസ്റ്റർ ഉ​ദ് ഘാ​ട​നം ചെ​യ്യും.
സൊ​സൈ​റ്റി പ്ര​സി​ഡന്‍റ് വി.​ശാ​ന്താ​റാം ര​ചി​ച്ച "ദ​ശ അ​വ​താ​ർ’ പു​സ്ത​കം ച​ട​ങ്ങി​ൽ പ്ര​കാ​ശ​നം ചെ​യ്യും.
വി​ദ്യാ​ർ​ഥിക​ൾ​ക്കു​ള്ള ചി​ത്ര​ര​ച​നാ മ​ത്സ​രം ച​ല​ച്ചി​ത്ര അ​ക്കാ​ഡ​മി വൈ​സ് ചെ​യ​ർ​മാ​ൻ പ്രേം​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​ദ​ർ​ശ​നം ഏ​പ്രി​ൽ അ​ഞ്ചുവ​രെ ന​ട​ക്കു​മെ​ന്നു സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് വി.​ ശാ​ന്താ​റാം പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.