ചട്ടന്പിസ്വാമികളുടെ പേരിൽ അന്താരാഷ്ട്ര പഠനഗവേഷണ കേന്ദ്രം ആരംഭിക്കും
1282997
Friday, March 31, 2023 11:37 PM IST
തിരുവനന്തപുരം: നവോഥാന നായകനായ ചട്ടന്പിസ്വാമികളുടെ പേരിൽ അന്താരാഷ്ട്ര പഠനഗവേഷണകേന്ദ്രം ആരംഭിക്കുമെന്ന് കേരളസർവകലാശാലയുടെ ബജറ്റ്ചർച്ചയിൻമേൽ നടന്ന മറുപടിയിൽ ഫിനാൻസ് കമ്മിറ്റി കണ്‍വീനർ അഡ്വ.കെ.എച്ച്. ബാബുജാൻ അറിയിച്ചു. ഇതിന്റെ പ്രാരംഭപ്രവർത്തനങ്ങൾക്കായി 10 ലക്ഷം രൂപ വകയിരുത്തി. സർവകലാശാലാ ജീവനക്കാരനായിരുന്ന വിഖ്യാത നാടകചലച്ചിത്ര കലാകാരൻ മുരളിയുടെ സ്മരണാർഥം സർവകലാശാലയിൽ നിലവിലുള്ള സെന്റർ ഫോർ പെർഫോമിംഗ് ആന്‍ഡ് വിഷ്വൽ ആർട്സ് എന്നതിനു ഭരത് മുരളി സെന്റർ ഫോർ പെർഫോമിംഗ് ആന്‍ഡ് വിഷ്വൽ ആർട്സ് എന്നു നാമകരണം ചെയ്യും. വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി പ്രമാണിച്ച് സെന്ററിന്റെ നേതൃത്വത്തിൽ വൈക്കം സത്യാഗ്രഹത്തിന്റെ സ്മരണകളുണർത്തുന്ന വിവിധ പരിപാടികൾ വാഗണ്‍ തിയറ്റർ വഴി വിവിധ കേന്ദ്രങ്ങളിൽ അവതരിപ്പിക്കാനും തീരുമാനിച്ചു.
നവീകരിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തു
നെയ്യാറ്റിൻകര : ഗവ. ബോയ്സ് ഹയർ സെക്കന്‍ഡറി സ്കൂളിൽ നെയ്യാറ്റിൻകര നഗരസഭയുടെ നേതൃത്വത്തിൽ പൂർത്തീകരിച്ച സ്കൂൾ പൈതൃക കെട്ടിടത്തിന്റെ ഉദ്ഘാടനം കെ.ആൻസലൻ എംഎൽഎ നിർവഹിച്ചു. നഗരസഭ ചെയര്മാന് പി.കെ രാജമോഹനന് അധ്യക്ഷനായി. പ്രിയാ സുരേഷ്, കെ.കെ. ഷിബു, ഡോ. എം.എ. സാദത്ത് തുടങ്ങിയവർ പങ്കെടുത്തു.