അ​മ്മാ​വ​ന്‍റെ സം​സ്കാ​ര ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോ​യ മ​രു​മ​ക​ൻ​ ലോ​റി​യിടിച്ച് മ​രി​ച്ചു
Tuesday, May 23, 2023 1:11 AM IST
വെ​ള്ള​റ​ട: അ​മ്മാ​വ​ന്‍റെ സം​സ്കാ​ര ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ ബൈ​ക്കി​ൽ പോ​യ മ​രു​മ​ക​ന്‍ ലോ​റി​ ഇ​ടി​ച്ച് മ​രി​ച്ചു. ഇ​ന്ന​ലെ വെ​ള്ള​റ​ട​യ്ക്ക് സ​മീ​പം ചാ​രും​കു​ഴി യു​പി സ്കൂ​ളി​ന് സ​മീ​പ​മു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ അ​ഞ്ചു​മ​രം​കാ​ല മേ​ക്കും ക​ര പു​ത്ത​ന്‍​വീ​ട്ടി​ല്‍ സ​ഞ്ജു (22) ആ​ണ് മ​രി​ച്ച​ത്.

സ​ഞ്ജുവിന്‍റെ അമ്മാവൻ ‍ ആ​ന​ക്കു​ഴി​ക്കോ​ട് ജോ​യ് (51) ക​ഴി​ഞ്ഞ ദി​വ​സമാണ് ​മ​രി​ച്ച​ത്. തു​ട​ർ​ന്ന് സം​സ്കാ​ര ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോ​കു​ന്ന വ​ഴി​യാ​ണ് സ​ഞ്ജു അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.​സ​ഞ്ജു​വി​ന്‍റെ മൃ​ത​ദേ​ഹം കാ​ര​ക്കോ​ണം മെ​ഡി​ക്ക​ല്‍ കോ​ള​ജ് മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

സ​ഞ്ജു വെ​ള്ള​റ​ട അ​ഞ്ചു മ​രം കാ​ല മേ​ക്കും​ക​ര പു​ത്ത​ന്‍​വീ​ട്ടി​ല്‍ തോ​മ​സിന്‍റെ​യും ലീ​ന​യു​ടെ​യും മ​ക​നാ​ണ്. സ​ഹോ​ദ​രി ചി​ഞ്ചു. വെ​ള്ള​റ​ട പോ​ലീ​സ് ന​ട​പ​ടി​ക്ര​മം പൂ​ര്‍​ത്തി​യാ​ക്കി​യ ശേ​ഷം മൃതദേഹം ഇന്ന് ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​കൊ​ടു​ക്കും.