മാ​നൂ​ര്‍ രാ​ജേ​ഷി​നെ ആ​ദ​രി​ച്ചു
Monday, September 25, 2023 12:19 AM IST
വെ​ള്ള​റ​ട: ചെ​ന്നൈ ആ​സ്ഥാ​ന​മാ​യു​ള്ള ഇ​ന്ത്യ​ന്‍ മാ​ജി​ക് അ​ക്കാ​ദ​മി​യു​ടെ ഈ ​വ​ര്‍​ഷ​ത്തെ മാ​ന്ത്രി​ക ശ്രേ​ഷ്ഠ ദേ​ശീ​യ പു​ര​സ്‌​കാ​ര ജേ​താ​വ് സൈ​നി​ക മാ​ന്ത്രി​ക​ന്‍ മാ​നൂ​ര്‍ രാ​ജേ​ഷി​നെ സൈ​നി​ക കൂ​ട്ടാ​യ്മ ആ​ദ​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം കേ​ന്ദ്ര​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന അ​ന​ന്ത​പു​രി സോ​ള്‍​ജി​ഴേ​സ് ചാ​രി​റ്റ​ബി​ള്‍ സോ​സൈ​റ്റി​യാ​ണ് ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ച​ത്.

സം​ഘ​ട​ന​യു​ടെ ഇ​ട​പ്പ​ഴി​ഞ്ഞി ഓ​ഫീ​സി​ല്‍ സം​വി​ധാ​യ​ക​നാ​യ രാ​ജ​സേ​ന​ന്‍ മെ​മോ​ന്‍റോ സ​മ്മാ​നി​ക്കു​ക​യും മെ​ന്‍റ​ലി​സ്റ്റ് സ​ന്ദീ​പ് ഫ്രാ​ഡി​യ​ന്‍ പൊ​ന്നാ​ട അ​ണി​യി​ക്കു​ക​യും ചെ​യ്തു, അ​ന​ന്ത​പു​രി സോ​ള്‍​ജി​ഴേ​സ് പ്ര​സി​ഡ​ന്‍റ് രാ​ജേ​ന്ദ്ര പ്ര​സാ​ദ്, സെ​ക്ര​ട്ട​റി പ്ര​മോ​ദ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി രാ​ഹു​ല്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.