ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്നും മ​ദ്യം ക​ട​ത്തി​യയാൾ പി​ടി​യി​ൽ
Monday, October 2, 2023 12:10 AM IST
വെ​ള്ള​റ​ട: കേ​ര​ള​ത്തി​ല്‍ മ​ദ്യ​ശാ​ല​ക​ള്‍ അ​വ​ധി​യാ​യ​തി​നെ തു​ട​ർ​ന്ന് ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്നും മ​ദ്യം ക​ട​ത്തി​കോ​ണ്ടു​വ​ന്ന​യാൾ പി​ടി​യി​ൽ. ആ​സാം സ്വ​ദേ​ശി​യാ​യ ജോ​ലേ​ശ്വ​ര്‍ കൗ​ര്‍ (30) നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

കേ​ര​ള സ്‌​റ്റേ​റ്റ് എ​ക്‌​സൈ​സ് മൊ​ബൈ​ല്‍ ഇ​ന്‍റ​ര്‍​വെ​ന്‍​ഷ​ന്‍ യൂ​ണി​റ്റ് തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യു​ടെ അ​തി​ര്‍​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യാ​ണ് ഇ​ന്ന​ലെ വെ​ള്ള​റ​ട​ക്ക് സ​മീ​പം പു​ലി​യൂ​ര്‍​ശാ​ല​യി​ല്‍ 13 കു​പ്പി ത​മി​ഴ്‌​നാ​ട് മ​ദ്യ​വു​മാ​യി ഇ​യ്യാ​ൾ പി​ടി​യി​ലാ​യ​ത്.

എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ കെ. ​ശ്യാം​കു​മാ​ര്‍, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ പി .​ശ​ങ്ക​ര്‍, ര​ജി​ത്ത് എ​ന്നി​വ​ര്‍ അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.