ആ​ന​യ​റ​യി​ൽ കൃ​ഷി വ​കു​പ്പി​ന് പൊ​തു ആ​സ്ഥാ​നമ​ന്ദി​രം: മന്ത്രി
Wednesday, November 29, 2023 6:07 AM IST
തിരുവനന്തപുരം: കൃ​ഷി വ​കു​പ്പി​നെ​യും അ​നു​ബ​ന്ധ ഏ​ജ​ൻ​സി​ക​ളെ​യും ആ​ധു​നി​ക​വ​ത്ക​രി​ച്ച് ഓ​ഫീ​സ് സം​വി​ധാ​ന​ങ്ങ​ൾ ഒ​രു കു​ട​ക്കീ​ഴി​ൽ കൊ​ണ്ടു വ​രു​ന്ന​തി​നും, ക​ർ​ഷ​ക​ർ​ക്ക് മി​ക​ച്ച സേ​വ​നം സ​മ​യ​ബ​ന്ധി​ത​മാ​യി ല​ഭ്യ​മാ​ക്കു​ന്ന​തി​ലേ​യ്ക്കാ​യു​ള്ള ഇ-​ഗ​വേ​ണ​ൻ​സ് സൗ​ക​ര്യ​മു​ള്ള അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ഹ​ബ്ബാ​യി പ്ര​വ​ർ​ത്തി​ക്കാ​നു​ത​കു​ന്ന ത​ര​ത്തി​ലും ഒ​രു പൊ​തു ആ​സ്ഥാ​ന മ​ന്ദി​രം രൂ​പീ​ക​രി​ക്കു​ന്ന​തി​നാ​യി 30 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു സ​ർ​ക്കാ​ർ ഉ​ത്ത​ര​വാ​യ​താ​യി കൃ​ഷി മ​ന്ത്രി പി. ​പ്ര​സാ​ദ് അ​റി​യി​ച്ചു.

തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ കൃ​ഷി വ​കു​പ്പി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ആ​ന​യ​റ​യി​ലെ കാ​ർ​ഷി​ക ന​ഗ​ര മൊ​ത്ത​വ്യാ​പാ​ര കേ​ന്ദ്രം പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥ​ല​ത്തു​ള്ള ഒരേ​ക്ക​ർ ഭൂ​മി​യി​ലാ​ണ്, കൃ​ഷി വ​കു​പ്പി​ന്‍റെ​യും അ​നു​ബ​ന്ധ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും പ്ര​വ​ർ​ത്ത​നം ഒ​രു​മി​പ്പി​ക്കാ​ൻ ഉ​ത​കു​ന്ന ഐ​ടി അ​ധി​ഷ്ഠി​ത ആ​ധു​നി​ക ഓ​ഫീ​സും ക​ർ​ഷ​ക സേ​വ​ന കേ​ന്ദ്ര​വും യാ​ഥാ​ർ​ഥ്യമാ​കു​ന്ന​ത്. ക​ർ​ഷ​ക​ർ​ക്ക് മി​ക​ച്ച സേ​വ​നം സ​മ​യ​ബ​ന്ധി​ത​മാ​യി ല​ഭ്യ​മാ​ക്കു​ന്ന​തി​നു ഏ​കീ​കൃ​ത അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ഹ​ബ്ബാ​യി പ്ര​വ​ർ​ത്തി​ക്കാ​നു​ത​കു​ന്ന കേ​ന്ദ്രം കൂ​ടിയാകും ഇത്.

നി​ർദി​ഷ്ട പൊ​തു ഓ​ഫീ​സ് സ​മു​ച്ച​യ​ത്തി​ൽ കൃ​ഷി വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ല​വി​ൽ സ്വ​ന്തം കെ​ട്ടി​ടം ഇ​ല്ലാ​ത്ത ഓ​ഫീ​സു​ക​ളു​ടെ​യും പൊ​തു​മേ​ഖ​ലാസ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ആ​വ​ശ്യ​ക​ത ക​ണ​ക്കി​ലെ​ടു​ത്ത്, ഈ ​സ്ഥാ​പ​ന​ങ്ങ​ൾ കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​നു​ള്ള ഫ​ണ്ട് ല​ഭ്യ​മാ​ക്കു​ന്ന​തി​ന​നു​സ​രി​ച്ച്, സ്ഥ​ലം അ​നു​വ​ദി​ക്കു​ന്ന​തി​നു​ള്ള രൂ​പ​രേ​ഖ കാ​ർ​ഷി​ക വി​ക​സ​ന ക​ർ​ഷ​ക ക്ഷേ​മ വ​കു​പ്പ് ഡ​യ​റ​ക്ട​ർ ത​യാ​റാ​ക്കു​ം. കെ​ട്ടി​ട നി​ർ​മാ​ണ​ത്തിന്‍റെ സാ​ങ്കേ​തി​ക എ​സ്റ്റി​മേ​ഷ​ൻ, കോ​ൺ​ട്രാ​ക്ടി​ംഗ് എ​ന്നി​വ നി​ശ്ച​യി​ക്കാ​ൻ കാ​ർ​ഷി​കോ​ത് പാ​ദ​ന ക​മ്മീ​ഷ​ണ​ർ (ക​ൺ​വീ​ന​ർ), കൃ​ഷി ഡ​യ​റ​ക്ട​ർ, മ​ണ്ണ് പ​ര്യ​വേ​ഷ​ണ മ​ണ്ണ് സം​ര​ക്ഷ​ണ വ​കു​പ്പ് സ്പെ​ഷൽ ഓ​ഫീ​സ​ർ ഡബ്ല്യൂ ടിഒ, മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ, കാ​ബ്‌​കോ/​എം​ഡി​യു​ടെ പ്ര​തി​നി​ധി, കാ​ബ്‌​കോ, സ്റ്റേ​റ്റ് അ​ഗ്രി​ക്ക​ൾ​ച്ച​ർ എ​ൻജിനി​യ​ർ/ പ്ര​തി​നി​ധി, ചീ​ഫ് എ​ൻജിനി​യ​ർ, പിഡ​ബ്ല്യൂ​ഡി (ബി​ൽ​ഡിം​ഗ്)/​എ​ക്‌​സി​ക്യൂ​ട്ടി​വ് എ​ൻജിനി​യ​ർ പ​ദ​വി​യു​ള്ള പ്ര​തി​നി​ധി, കെ​ട്ടി​ട നി​ർ​മാണ​ത്തി​നു തു​ക മു​ട​ക്കു​ന്ന പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളു​ടെ എം​ഡി/​ഡ​യ​റ​ക്ട​ർ (പ്ര​തി​നി​ധി), അ​ഡീ​ഷ​ണ​ൽ സെ​ക്ര​ട്ട​റി-3, കൃ​ഷി വ​കു​പ്പ് എ​ന്നി​വ​ർ അ​ട​ങ്ങി​യ ഉ​ദ്യോ​ഗ​സ്ഥ ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​താ​യും മ​ന്ത്രി അ​റി​യി​ച്ചു. 24 മാ​സ​ത്തി​ൽ കെ​ട്ടി​ട നി​ർമ​ണം​പൂ​ർ​ത്തീ​ക​രി​ക്കാ​നാ​ണു സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്.