പ​ള്‍​സ് പോ​ളി​യോ വി​ത​ര​ണം നാളെ: ജി​ല്ല​യി​ല്‍ 2,105 ബൂ​ത്തു​ക​ള്‍
Saturday, March 2, 2024 6:12 AM IST
തിരുവനന്തപുരം: അ​ഞ്ചു വ​യ​സി​ന് താ​ഴെ​യു​ള്ള 2,04,183 കു​ട്ടി​ക​ള്‍​ക്ക് പോ​ളി​യോ പ്ര​തി​രോ​ധ തു​ള്ളി​മ​രു​ന്ന് ന​ല്‍​കു​ന്ന​തി​നാ​യി തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലാ​കെ 2,105 ബൂ​ത്തു​ക​ള്‍ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീസ​ര്‍ അ​റി​യി​ച്ചു. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ അ​ഞ്ചു വ​യ​സി​ല്‍ താ​ഴെ​യു​ള്ള 1370 കു​ട്ടി​ക​ളാ​ണ് ജി​ല്ല​യി​ലു​ള്ള​ത്.

ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍, അ​ങ്ക​ണ​വാ​ടി​ക​ള്‍, സ്‌​കൂ​ളു​ക​ള്‍, വാ​യ​ന​ശാ​ല​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി 2,027 ബൂ​ത്തു​ക​ളും ബ​സ് സ്റ്റാ​ന്‍​ഡു​ക​ള്‍, റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​ക​ള്‍, വി​മാ​ന​ത്താ​വ​ള​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി 55 ട്രാ​ന്‍​സി​റ്റ് ബൂ​ത്തു​ക​ളും അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ വാ​സ​സ്ഥ​ല​ങ്ങ​ള്‍, ക്യാ​മ്പു​ക​ള്‍, വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി 29 മൊ​ബൈ​ല്‍ യൂ​ണി​റ്റു​ക​ളും കേ​ന്ദ്രീ​ക​രി​ച്ച് മാ​ര്‍​ച്ച് മൂ​ന്നി​ന് തു​ള്ളി​മ​രു​ന്നു വി​ത​ര​ണം ചെ​യ്യു​മെ​ന്നും ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.

രാ​വി​ലെ എട്ടു മു​ത​ല്‍ വൈ​കുന്നേരം അഞ്ചുവ​രെ​യാ​ണ് ബൂ​ത്തു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ക. റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​ക​ള്‍, ബ​സ് സ്റ്റാ​ന്‍​ഡു​ക​ള്‍, വി​മാ​ന​ത്താ​വ​ള​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ രാ​വി​ലെ എട്ടു മു​ത​ല്‍ രാ​ത്രി എട്ടു വ​രെ തു​ള്ളി​മ​രു​ന്ന് വി​ത​ര​ണം ചെ​യ്യും.

ര​ക്ഷാ​ക​ര്‍​ത്താ​ക്ക​ള്‍ അ​ഞ്ച് വ​യ​സു വ​രെ​യു​ള്ള എ​ല്ലാ കു​ഞ്ഞു​ങ്ങ​ള്‍​ക്കും പോ​ളി​യോ തു​ള്ളി​മ​രു​ന്നു ന​ല്‍​കി പോ​ളി​യോ നി​ര്‍​മാ​ര്‍​ജ​ന തീ​വ്ര​യ​ജ്ഞ​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​ക ണം. എ​ന്തെ​ങ്കി​ലും കാ​ര​ണ​ത്താ​ല്‍ നാളെ തു​ള്ളി​മ​രു​ന്ന് ന​ല്‍​കാ​ന്‍ സാ​ധി​ക്കാ​ത്ത കു​ഞ്ഞു​ങ്ങ​ള്‍​ക്ക് 4, 5 തീ​യ​തി​ക​ളി​ല്‍ ഭ​വ​ന സ​ന്ദ​ര്‍​ശ​ന വേ​ള​യി​ല്‍ തു​ള്ളി​മ​രു​ന്ന് ന​ല്‍​കു​ന്ന​താ​ണെ​ന്നും ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സർ അറിയിച്ചു.