നിയന്ത്രണം വിട്ട് പിന്നിലേയ്ക്ക് ഉരുണ്ട ലോറിക്കടിയില്‍പ്പെട്ട് മരിച്ചു
1417451
Friday, April 19, 2024 10:27 PM IST
നേമം: നിയന്ത്രണം വിട്ട് പിന്നിലേയ്ക്ക് ഉരുണ്ട് നീങ്ങിയ ലോറിക്കടിയില്‍പ്പെട്ട് വയോധികന് ദാരുണാന്ത്യം. ഊരൂട്ടമ്പലം അരുവാക്കോട് മഞ്ചാടിവിളാകം വിശാഖത്തില് ശ്രീകണ്ഠന് (68)ആണ് മരിച്ചത്.
ഇന്നലെ രാവിലെ പത്തരയോടെ മുക്കംപാലംമൂട് ജംഗ്ഷനിലായിരുന്നു അപകടം. എരുത്താവൂര്‍ റോഡിലേയ്ക്ക് തിരിയുന്ന ഭാഗത്ത് കാലിത്തീറ്റ ഇറക്കികൊണ്ടിരുന്ന ലോറിയാണ് പിന്‍വശത്ത് സ്കൂട്ടറില്‍ വന്നിറങ്ങിയ ശ്രീകണ്ഠനെ ഇടിച്ച ശേഷം ദേഹത്ത് കയറിയത്. ഭാര്യ: ശാരദ. മക്കള്‍ : നന്ദകുമാര്‍, ശ്രീലക്ഷ്മി. നരുവാമൂട് പോലീസ് കേസെടുത്തു.