ബസ് സ്റ്റോപ്പിലെ വെള്ളക്കെട്ടിന് പരിഹാരമില്ല
1425237
Monday, May 27, 2024 1:37 AM IST
നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര ആശുപത്രി ജംഗ്ഷനിലെ ബസ് സ്റ്റോപ്പിലെ വെള്ളക്കെട്ടിന് പരിഹാരം കണ്ടെത്താന്‍ അധികൃതര്‍ക്ക് താത്പര്യമില്ലെന്ന് ആക്ഷേപം.
ബാലരാമപുരം ഭാഗത്തു നിന്നും നെയ്യാറ്റിന്‍കരയിലേയ്ക്ക് പോകുന്ന വാഹനങ്ങള്‍ ടിബി ജംഗ്ഷനില്‍ നിന്നും ആശുപത്രി ജംഗ്ഷനിലൂടെ വഴി തിരിച്ചു വിട്ടിരിക്കുകയാണ്. അശാസ്ത്രീയമാണ് ഈ ഗതാഗത പരിഷ്കാരമെന്ന് തുടക്കം മുതലേ ആരോപണവുമുണ്ട്. നെയ്യാറ്റിന്‍കര ആശുപത്രി ജംഗ്ഷനില്‍ ജനറല്‍ ആശുപത്രിക്കു മുന്നിലും പലപ്പോഴും ഗതാഗത കുരുക്ക് പതിവാണ്.
നെയ്യാറ്റിന്‍കരയിലേയ്ക്ക് വരുന്ന കെഎസ്ആര്‍ടിസി ബസുകള്‍ ആശുപത്രി ജംഗ്ഷനിലെ ട്രാഫിക് റൗണ്ടിനു മുന്‍പായി നിര്‍ത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യും.
ഈ സ്റ്റോപ്പിലെ വെള്ളക്കെട്ട് യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടാണ്. വാഹനത്തില്‍ കയറുന്നതും വാഹനത്തില്‍ നിന്നിറങ്ങുന്നതും ഈ വെള്ളക്കെട്ടിലൂടെയാണെന്ന് യാത്രക്കാര്‍ ചൂണ്ടിക്കാട്ടി.
ഏറെ നേരം മഴ തോരാതെ പെയ്താല്‍ വെള്ളക്കെട്ടിന്റെ വിസ്തൃതിയും വര്‍ധിക്കും.