ക​ഴ​ക്കൂ​ട്ടം: ക​ഴ​ക്കൂ​ട്ടം സ​ബ് ട്ര​ഷ​റി ഓ​ഫീ​സി​ൽ​നി​ന്ന് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ​താ​യി പ​രാ​തി.​ര ണ്ടു ​ത​വ​ണ​യാ​യി പി​ൻ​വ​ലി​ച്ച​ത് ര​ണ്ട​ര ല​ക്ഷം രൂ​പ. മൂ​ന്ന്, നാ​ല് തീ​യ​തി​ക​ളി​ലാ​ണ് പ​ണം പി​ൻ​വ​ലി​ച്ച​ത്. ശ്രീ​കാ​ര്യം ചെ​റു​വ​ക്ക​ൽ സ്വ​ദേ​ശി എം. ​മോ​ഹ​ന​കു​മാ​രി​യു​ടെ അ​ക്കൗ​ണ്ടി​ൽ നി​ന്നാ​ണ് പ​ണം പി​ൻ​വ​ലി​ച്ചി​രി​ക്കു​ന്ന​ത്.

മൂ​ന്നാം തീ​യ​തി 2 ല​ക്ഷം രൂ​പ​യും നാ​ലാം തീ​യ​തി 50,000 രൂ​പ​യും പി​ൻ​വ​ലി​ച്ചു. പ​ണം പി​ൻ​വ​ലി​ച്ച​ത് വ്യാ​ജ ചെ​ക്ക് ഉ​പ​യോ​ഗി​ച്ചെ​ന്നാ​ണ് വി​വ​രം. ക​ഴി​ഞ്ഞ മാ​സം പു​തി​യ ചെ​ക്ക് ബു​ക്ക് ന​ൽ​കി​യെ​ന്നാ​ണ് ട്ര​ഷ​റി അ​ധി​കൃ​ത​രു​ടെ അ​വ​കാ​ശ​വാ​ദം.

എ​ന്നാ​ൽ ചെ​ക്ക് ബു​ക്കി​ന് അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നി​ല്ല എ​ന്നും പു​തി​യ ചെ​ക്കി​ലെ ഒ​പ്പ് വ്യാ​ജ​മെ​ന്ന് മോ​ഹ​ന​കു​മാ​രി പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ സ​ബ് ട്ര​ഷ​റി ഓ​ഫീ​സ​ർ​ക്ക് പ​രാ​തി ന​ൽ​കി.