ശാന്തിഗിരിയിൽ അന്താരാഷ്ട്ര യോഗദിനാചരണം സംഘടിപ്പിച്ചു
1431048
Sunday, June 23, 2024 6:18 AM IST
പോത്തൻകോട് : പാരമ്പര്യത്തിനും പൈതൃകത്തിനും ചികിത്സയ്ക്കുമൊന്നും രാഷ്ട്രീയമില്ലാത്തതുപോലെ യോഗയിലും രാഷ്ട്രീയം കാണരുതെന്നും അതു നമ്മുടെ സംസ്കാരത്തെ വാർത്തെടുക്കുന്നുവെന്നും ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി.
ആശ്രമം റിസർച്ച് സോൺ ഓഡിറ്റോറിയത്തിൽ നടന്ന യോഗദിനാചരണം പരിപാടികൾ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇൻഡിമസി ഹീലിംഗ് വില്ലേജ് മാനേജിംഗ് ഡയറക്ടർ ഗുരു യോഗിശിവൻ മുഖ്യാതിഥിയായി.
ഇന്റർനാഷണൽ യോഗട്രെയിനർ എം. ആനന്ദവല്ലി, യോഗാചാര്യൻ കെ.കൃഷ്ണൻനായർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഡോ.ജെ. നിനപ്രിയ അധ്യക്ഷത വഹിച്ച ചടങ്ങിൽ മഹിള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ദീപ അനിൽ,
ബിജെപി ജില്ലാ ട്രഷറർ എം.ബാലമുരളി, മാണിക്കൽ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആർ. സഹീറത്ത് ബീവി, എം.പി. പ്രമോദ്, വിജയകുമാർ, കെ. ഷീജ.എൻ, ഡോ.ഡി.കൃഷ്ണപ്രിയ എന്നിവർ പങ്കെടുത്തു.