ദ്വി​ദി​ന ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു
Saturday, August 3, 2024 6:49 AM IST
പാ​റ​ശാ​ല : ഭാ​ര​തീ​യ വി​ദ്യാ​പീ​ഠം സെ​ന്‍​ട്ര​ല്‍ സ്‌​കൂ​ളി​ല്‍ സീ​റോ ടു ​മേ​ക്ക​ര്‍ എ​ന്ന ദ്വി​ദി​ന ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു.

എ​ന്‍ ക്യൂ​ബ് ലാ​ബു​മാ​യി സ​ഹ​ക​രി​ച്ച് നി​ര്‍​മി​ത ബു​ദ്ധി , കോ​ഡിം​ഗ്, ഇ​ല​ക്ട്രോ​ണി​ക്‌​സ്, മെ​ക്കാ​ട്രോ​ണി​ക്‌​സ് എ​ന്നി​വ​യി​ല്‍ കേ​ന്ദ്രീ ക​രി​ച്ചാ​ണ് ഭാ​ര​തീ​യ വി​ദ്യാ​പീ​ഠം സെ​ന്‍​ട്ര​ല്‍ സ്‌​കൂ​ളി​ലെ അ​ട​ല്‍ ടി​ങ്ക​റിം​ഗ് ലാ​ബി​ല്‍ ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ച​ത്. ഏ​ഴ്, എ​ട്ട് ക്ലാ​സു​ക​ളി​ലെ തെ​ര​ഞ്ഞ​ടു​ക്ക​പ്പെ​ട്ട വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് ശി​ല്പ​ശാ​ല​യി​ല്‍ പ​ങ്കെ​ടു​ത്ത​ത്.


ബോ​സ്റ്റ​ണ്‍ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ എം​ഐ​ടി ബി​രു​ദ​ധാ​രി​യും മ​ലേ​ഷ്യ​യി​ലെ ഏ​ഷ്യ​ന്‍ സ്‌​കൂ​ള്‍ ഓ​ഫ് ബി​സി​ന​സി​ല്‍ പ്ര​ഫ​സ​റും നി​ല​വി​ല്‍ എ​ന്‍​ക്യൂ​ബ് ലാ​ബ്‌​സി​ന്‍റെ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ രാ​ജേ​ഷ് നാ​യ​രാ​ണ് ശി​ല്പ​ശാ​ല​യ്ക്ക് നേ​തൃ​ത്വം ന​ല്‍​കി​യ​ത്.