വ​ള്ളം മ​റി​ഞ്ഞ് കാണാതായ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Sunday, August 11, 2024 6:34 AM IST
തു​ന്പ: വ​ള്ളം മ​റി​ഞ്ഞ് കാ​ണാ​താ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. പ​ള്ളി​ത്തു​റ തു​മ്പ ക​ട​ൽ പു​റ​മ്പോ​ക്കി​ൽ സെ​ബാ​സ്റ്റ്യ​ൻ ആ​ൽ​ബി (42)ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് കൊ​ച്ചു​വേ​ളി​ക്ക് സ​മീ​പം ക​ണ്ടെ​ത്തി​യ​ത് . ചൊ​വ്വാ​ഴ്ച രാ​വി​ലെ എ​ട്ട​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

തി​ര​യി​ൽ​പ്പെ​ട്ട് വ​ള്ളം മ​റി​യു​ക​യാ​യി​രു​ന്നു. തു​മ്പ സ്വ​ദേ​ശി​ക​ളാ​യ കു​ഞ്ഞു​മോ​ൻ, രാ​ജു, മ​രി​യാ​ദാ​സ്, ഐ​സ​ക്, വി​നോ​ദ് എ​ന്നി​വ​ർ ക​ട​ലി​ന്‍റെ ഉ​ൾ​ഭാ​ഗ​ത്തേ​ക്കു നീ​ന്തി ര​ക്ഷ​പ്പെ​ട്ടു.


അ​ഞ്ചു​ദി​വ​സ​മാ​യി തീ​ര​ദേ​ശ പോ​ലീ​സും വി​ഴി​ഞ്ഞ​ത്തു​നി​ന്ന് കോ​സ്റ്റ് ഗാ​ർ​ഡും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും ചേ​ർ​ന്ന് തി​ര​ച്ചി​ൽ ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു. ക​ഴ​ക്കൂ​ട്ടം പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കി. ഭാ​ര്യ: കൊ​ച്ചു​ത്രേ​സ്യ. മ​ക്ക​ൾ: അ​ലീ​ന അ​നി​ല .