വാട്ടര്‍ അഥോറിറ്റി ഓഫീസര്‍മാര്‍ മാര്‍ച്ചും ധര്‍ണയും നടത്തി
1451113
Friday, September 6, 2024 6:44 AM IST
പേരൂര്‍ക്കട: അന്യായമായ സ്ഥലംമാറ്റുന്നതായി ആരോപിച്ച് വാട്ടര്‍ അഥോറിറ്റി ഓഫീസര്‍മാര്‍ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു.
ചീഫ് എൻജിനീയര്‍മാര്‍ക്ക് പ്രമോഷന് വഴി ലഭിക്കുന്ന പോസ്റ്റായ ടെക്നിക്കല്‍ മെമ്പര്‍ പദവിയില്‍ കരാര്‍ നിയമനം നടത്തുന്നതിനെതിരെയും പൊതുസ്ഥലംമാറ്റം അട്ടിമറിച്ച് ആലപ്പുഴ സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ തസ്തിക തിരുവനന്തപുരത്തേക്ക് മാറ്റിയതിനെതിരെയും അസോസിയേഷന് ഓഫ് കേരള വാട്ടര്‍ അഥോറിറ്റി ഓഫീസേഴ്സ് തിരുവനന്തപുരം ജലഭവനിലാണ് പ്രകടനവും ധര്‍ണയും നടത്തിയത്. സിഐടിയു സംസ്ഥാന സെക്രട്ടറി കെ.എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.
അഥോറിറ്റിയുടെ ഉന്നത തലത്തിലുള്ള തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തി ഇടനിലക്കാര്‍ വഴി വാട്ടര്‍ അഥോറിറ്റിയെ സ്വകാര്യവല്ക്കരിക്കാന് നടത്തുന്ന ശ്രമങ്ങളെ ചെറുക്കുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് എസ്. തമ്പി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സന്തോഷ് കുമാര്‍, ഹേമന്ത്, ഷിഹാബുദ്ദീന്, എസ്. രഞ്ജീവ്, ജോയ് എച്ച്. ജോണ്‍സ് എന്നിവര്‍ പങ്കെടുത്തു.