കെ​എ​ല്‍സി ഓണാഘോഷം സംഘടിപ്പിച്ചു
Friday, September 13, 2024 6:09 AM IST
വെ​ള്ള​റ​ട: കെ​എ​ല്‍സി​എ പെ​രു​ങ്ക​ട​വി​ള സോ​ണ​ല്‍ സ​മി​തി ഓ​ണാ​ഘോ​ഷം ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം പ്ലാ​പ​ഴി​ഞ്ഞി ക​രു​ണ്യ ഭ​വ​ന്‍ അ​ന്തേ​വാ​സി​ക​ള്‍​ക്ക് ഒ​പ്പം സം​ഘ​ടി​പ്പി​ച്ചു. സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ചെ​റു​പു​ഷ്പം ഉ​ദ്ഘാ​ട​നം ചെ​യ്തു. സോ​ണ​ല്‍ പ്ര​സി​ഡ​ന്‍റ് ബി​നി​ല്‍ മ​ണ​ലു​വി​ള അ​ധ്യക്ഷ ത വഹിച്ചു.

പ​ഞ്ചാ​യ​ത്ത് വി​ക​സ​നകാ​ര്യ സ്റ്റ​ൻഡിംഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ന്‍ മ​ഞ്ചു സു​രേ​ഷ്, കു​മാ​ര്‍, ആ​ത്മീ​യ ഉ​പ​ദേ​ഷ്ടാ​വ് ഫാ. ​സി​ജോ ജോ​സ് ഓ​ണസ​ന്ദേ​ശം ന​ല്‍​കി. ചി​ല​മ്പ​റ ഇ​ട​വ​ക വി​കാ​രി ഫാ. ​ജേ​ക്ക​പ്പ് മു​ഖ്യ​സ​ന്ദേ​ശം ന​ല്‍​കി.

കെ​എ​ല്‍ സിഎ സോ​ണ​ല്‍ സെ​ക്ര​ട്ട​റി മൈ​ല​ച്ച​ല്‍ ധ​ര്‍​മരാ​ജ്, വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍മാ​രാ​യ ജ​യ ല​ക്ഷ്മി, ശ്രീ​ജ​ല, കെ ​എ​ല്‍സിഎ സോ​ണ​ല്‍ സ​മി​തി അം​ഗ​ങ്ങ​ളാ​യ മി​നാ​വോ​ട് രാ​ജ്കു​മാ​ര്‍, ചി​ല​മ്പ​റ സാം ​രാ​ജ്, വാ​ഴാ​ലി സു​നി​രാ​ജ്, മാ​താ​പു​രം സു​രേ​ഷ് മ​ണി​ക്കു​ട്ട​ന്‍, സി​സ്റ്റ​ര്‍ ദ​ര്‍​ശ​ന, സൗ​മ്യ കൃ​ഷ്ണ​ന്‍ , വി.​എം. വി​ജി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.


ഓ​ണാ​ഘാ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പെ​രു​ങ്ക​ട​വി​ള സോ​ണ​ല്‍ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ പൂ​ക്ക​ളം ഒ​രു​ക്കു​ക​യും ക​രു​ണ്യഭ​വ​നി​ലെ അ​ന്തേ​വാ​സി​ക​ള്‍​ക്ക് ഒ​പ്പം കു​ട്ടി​ക​ളു​ടെ ഓ​ണക്ക​ളി​ക​ള്‍, ഓ​ണസ​ദ്യ,ഓ​ണ​സ​മ്മാ​നം, ഓ​ണ​ക്കോ​ടി, സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം എ​ന്നി​വ ഉ​ണ്ടാ​യി​രു​ന്നു.