ലോറിക്ക് പിന്നിലിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടുപേർ മരിച്ചു
1459576
Monday, October 7, 2024 10:39 PM IST
കിളിമാനൂർ: നിർത്തിയിട്ടിരുന്ന മിനി ലോറിക്ക് പിന്നിൽ ബൈക്ക് ഇടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾ മരിച്ചു. പുളിമാത്ത് ഒഴുകുപാറ കുന്നിൽ വീട്ടിൽ രഞ്ചു (36), കമുകിൻകുഴി പേഴുവിള വീട്ടിൽ അനി(40) എന്നിവരാണ് മരിച്ചത്. ഇരുവരും സുഹൃത്തുക്കളും ഒരേ നാട്ടുകാരുമാണ്. കഴിഞ്ഞ ദിവസം പുലർച്ചെ സംസ്ഥാന പാതയിൽ പുളിമാത്ത് വച്ചായിരുന്നു അപകടം.
തിരുവനന്തപുരത്ത് നിന്നും ഹരിത കർമ്മസേനയുടെ പ്ലാസ്റ്റിക്കുമായി പെരുമ്പാവൂരിലേക്ക് പോകുകയായിരുന്നു മിനി ലോറി ബാറ്ററി കേടായതിനെ തുടർന്ന് റോഡ് സൈഡിൽ പാർക്ക് ചെയ്തിരിക്കുകയായിരുന്നു.
കാരേറ്റ് ഭാഗത്ത് നിന്നും വരികയായിരുന്ന രഞ്ചുവും അനിയും സഞ്ചരിച്ചിരുന്ന ബൈക്ക് കനത്ത മഴയിൽ ഇരുട്ടിൽ റോഡ് സൈഡിൽ പാർക്ക് ചെയ്തിരുന്ന ലോറി കാണാതെ പിന്നിൽ ഇടിച്ചതാകാം എന്നാണ് പൊലീസ് പറയുന്നത്.
കഴക്കൂട്ടം സൈനിക സ്കൂളിലെ പൂന്തോട്ട സൂക്ഷിപ്പുകാരനാണ് രഞ്ചു . ഭാര്യ: ആതിര, മകൻ: അർണവ്. അനി റബ്ബർ ടാപ്പിംഗ് തൊഴിലാളിയാണ്. ഭാര്യ: ഗീത പുള്ളിമാൻ പുളിമാത്ത് പഞ്ചായത്തി ലെ ഹരിത കർമ്മ സേനാംഗമാണ്. മക്കൾ: അനന്ദു, അനു.