പൊള്ളലേറ്റ വീട്ടമ്മ മരിച്ചു
1459812
Tuesday, October 8, 2024 10:47 PM IST
പേരൂര്‍ക്കട: പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. തിരുമല തൃക്കണ്ണാപുരം ആറാംമട സൊസൈറ്റി റോഡ് 48/325 (3) സുമ ഭവനില്‍ സുജാത (56) ആണ് മരിച്ചത്.
ഓഗസ്റ്റ് ആറിന് രാവിലെ 10ന് വീട്ടുമുറ്റത്ത് ചവര്‍ കത്തിക്കുന്നതിനിടെ വസ്ത്രങ്ങളിലും ശരീരത്തിലും തീ പടര്‍ന്നതിനെ തുടര്‍ന്ന് മെഡിക്കല്‍കോളജില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവ്: സുനില്‍കുമാര്‍. മക്കള്‍: സുചിത്ര, സുമിത്ര, സുഭാഷ്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കി.