വയോധികയുടെ മൃതദേഹം മോർച്ചറിയിൽ
1568124
Tuesday, June 17, 2025 10:22 PM IST
മെഡിക്കൽ കോളജ്: തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞു വരുന്നതിനിടെ മരണപ്പെട്ട വയോധികയുടെ മൃതദേഹം മോർച്ചറിയിൽ. തെങ്കാശി രാജപാളയം സ്വദേശിനി പശുപതി (70) ആണ് ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെ 8.30ന് മരിച്ചത്.
ഫോർട്ട് സ്റ്റേഷൻ പരിധിയിലുള്ള സ്ഥലങ്ങളിൽ അലഞ്ഞുതിരിഞ്ഞു നടന്നിരുന്ന ഇവരെ പോലീസ് ഇടപെട്ട് ഈ വർഷം ജനുവരി രണ്ടാം തീയതിയാണ് കല്ലടിമുഖത്തെ യാചക പുലരി വാസകേന്ദ്രത്തിൽ പാർപ്പിക്കുന്നത്. രോഗബാധിതയായതിനെ തുടർന്ന് കുറച്ചു ദിവസങ്ങൾക്കു മുമ്പ് വയോധിയെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഇവിടെ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഫോർട്ട് സ്റ്റേഷനുമായി ബന്ധപ്പെടണം. ഫോൺ: 949798 7010, 0471 2461105, 949798 0044.