കേരളത്തിലെ മതസൗഹാർദം രാജ്യത്തിന് മാതൃക: കേണൽ ജോണ്‍ വില്യം പോളി മെറ്റ്ല
1568343
Wednesday, June 18, 2025 6:03 AM IST
തിരുവനന്തപുരം: കേരളത്തിൽ നിലനിൽക്കുന്ന മതസൗഹാർദവും ആത്മീയ കൂട്ടായ്മകളും തന്റെ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങളാണെന്ന് സാൽവേഷൻ ആർമി ടെറിറ്റോറിയൽ കമാൻഡർ കേണൽ ജോണ്‍ വില്യം പോളി മെറ്റ്ല പറഞ്ഞു.
സാൽവേഷൻ ആർമി ഇന്ത്യാ വെസ്റ്റേണ്‍ (മുംബൈ) ടെറിട്ടോറിയൽ കമാൻഡറായി സ്ഥാനമേൽക്കുന്ന കേണൽ പോളിമെറ്റ്ല യ്ക്കും സഹധർമിണി കേണൽ രത്നസുന്ദരിക്കും ആക്ട് സിന്റെയും തലസ്ഥാനത്തെ വിവിധ ആത്മീയ സംഘടനകളുടെയും ആഭിമുഖ്യത്തിൽ നടത്തിയ യാത്രയയപ്പ് ചടങ്ങിൽ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
ബിലീവേഴ്സ് ഈസ്റ്റേണ്‍ ചർച്ച് ബിഷപ് ഹൗസിൽ നടന്ന ചടങ്ങിൽ ചങ്ങനാശേരി അതിരൂപതാ വികാരി ജനറാൾ റവ. ഡോ. ജോണ്‍ തെക്കേക്കര അധ്യക്ഷത വഹിച്ചു. ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ചടങ്ങ് ഉദ്ഘാടനം ചെയ് തു. പാളയം പള്ളി ഇമാം ഡോ. വി.പി. സുഹൈബ് മൗലവി മുഖ്യപ്രഭാഷണം നടത്തി.
ബിലിവേഴ്സ് ഈസ്റ്റേണ്‍ ചർച്ച് തിരുവനന്തപുരം അതിരൂപതാധ്യക്ഷർ ബിഷപ് മാത്യൂസ് മാർ സിൽവാനിയോസ്, ആക്ട്സ് ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ, ടി. മനോജ്, ആക്ട്സ് ഭാരവാഹികളായ പ്രഫ. ഷേർളി സ്റ്റുവാർട്ട്, എൽ. പ്രമീള, അഡ്വ. അന്പിളി ജേക്കബ്, സാജൻ വേളൂർ,
ഫാ. ബിനുമോൻ ബി. റസൽ, ഫാ. ജോസ് കരിക്കം, ലെഫ. കേണൽ സാജു ദാനിയൽ, ഡെന്നിസ് ജേക്കബ്, ഡോ. സുരേഷ് ബൽരാജ്, ഡെയ്സി സെബാസ്റ്റ്യൻ തുടങ്ങിയവർ പങ്കെടുത്തു.
കേണൽ ജോണ്‍ വില്യമിനും, കേണൽ രത്നസുന്ദരിക്കും തലസ്ഥാന നഗരിയുടെ സ്നേഹോപഹാരവും സമ്മാനിച്ചു.