രാപകൽ സമരയാത്രയ്ക്കു തിരുമലയിൽ സ്വീകരണം നൽകി
1568354
Wednesday, June 18, 2025 6:17 AM IST
നേമം: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സർക്കാർ നാരീശാപത്താൽ വെന്തുരുകുമെന്നു നേമം നിയോജക മണ്ഡലം യുഡിഎഫ് ചെയർമാൻ കമ്പറ നാരായണൻ പ്രസ്താവിച്ചു. കാസർകോട്ട് നിന്നും ആരംഭിച്ച് നാളെ സെക്രട്ടറിയേറ്റു പടിക്കൽ സമാപിക്കുന്ന ആശാ വർക്കർമാരുടെ രാപ്പകൽ സമരയാത്രയ്ക്ക് തിരുമല ജംഗ്ഷനിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു കമ്പറ നാരായണൻ. കഴിഞ്ഞ 128 ദിവസമായി നടന്നു വരുന്ന സമരത്തോട് അനീതി മാത്രം കാണിക്കുന്ന പിണറായി വിജയന് ഇപ്പോൾ തൊഴിലാളി വർഗത്തോട് പരമപുഛമാണ്.
സമരയാത്രയുടെ ക്യാപ്റ്റന്മാരായ ബിന്ദുവിനെയും മിനിയെയും യുഡിഎഫ് നേതാക്കളായ കമ്പറ നാരായണൻ, ആർ. സജി, വിമലാലയം ശശി, കെ. ബാലകൃഷ്ണൻ നായർ, പനംകുന്ന് സതി, ശങ്കരൻ കുട്ടി, ലേഖ കെ.ജി. വിനോദ്, പാപ്പനംകോട് ശിവരാജൻ, ഷാഹുൽ, വടകര രവി, സി.ആർ. സുരേഷ് കുമാർ, ഷൈൻ, സുരേഷ്, മോഹൻലാൽ, ശിവദാസൻ, മുരളി തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.