വെ​ള്ള​റ​ട: ക​ഴി​ഞ്ഞ​ദി​വ​സം ശ​ക്ത​മാ​യി പെ​യ്ത മ​ഴ​യി​ല്‍ കു​ട​പ്പ​ന​മൂ​ട് മേ​ലാ​രി​യം​കോ​ണം ഷൈ​ന്‍ വി​ലാ​സ​ത്തി​ല്‍ സ​ദാ​ന​ന്ദ​ന്‍റെ വീ​ടി​നു മു​ക​ളി​ൽ മ​രം​വീ​ണു. വീ​ട്ടി​ലു​ള്ള​വ​ര്‍ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. വീ​ടി​ന്‍റെ മേ​ല്‍​ക്കൂ​ര പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു. ചു​വ​രു​ക​ള്‍ വി​ണ്ടു​കീ​റി. വീ​ട്ടി​ലെ സാ​ധ​ന​സാ​മ​ഗ്രി​ക​ള്‍​ക്കും സാ​ര​മാ​യ കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. ഗ്രാ​മീ​ണ മേ​ഖ​ല​യി​ല്‍ മ​ഴ ശ​ക്ത​മാ​യി തു​ട​രു​ക​യാ​ണ്.

പ്ര​ദേ​ശ​ത്ത് കാ​റ്റി​ല്‍ വ്യാ​പ​ക​മാ​യ നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ചി​ട്ടു​ണ്ട്. നി​ര​വ​ധി മ​ര​ങ്ങ​ള്‍ ക​ട​പു​ഴ​കി. വൈ​ദ്യു​തി ബ​ന്ധ​വും വി​ച്ഛേ​ദി​ക്ക​പ്പെ​ട്ടു. നി​ര​വ​ധി മ​ര​ങ്ങ​ള്‍ വൈ​ദ്യു​തി തൂ​ണു​ക​ളു​ടെ പു​റ​ത്തു​കൂ​ടെ പ​തി​ച്ചി​ട്ടു​ണ്ട്. പാ​ട​ശേ​ഖ​ര​ങ്ങ​ളെ​ല്ലാം ശ​ക്ത​മാ​യ മ​ഴ​യി​ല്‍ വെ​ള്ളം​കെ​ട്ടി കൃ​ഷി​നാ​ശ​ത്തി​നും സാ​ധ്യ​ത​യു​ണ്ട്. മ​ഴ ശ​മ​ന​മി​ല്ലാ​തെ തു​ട​രു​ക​യാ​ണ്.