വയലിക്കടയില്‍ കാറിടിച്ച് ഇലക്ട്രിക് പോസ്റ്റ് തകര്‍ന്നു
1568353
Wednesday, June 18, 2025 6:17 AM IST
പേരൂര്‍ക്കട: അമ്പലമുക്ക്-മുട്ടട റോഡില്‍ വയലിക്കടയ്ക്കു സമീപം കാറിടിച്ച് ഇലക്ട്രിക് പോസ്റ്റ് തകര്‍ന്നു. മുട്ടടയിലേക്കു പോകുന്ന ഭാഗത്ത് വലതുവശത്ത് സ്ഥാപിച്ചിരുന്ന പോസ്റ്റാണ് രണ്ടായി ഒടിഞ്ഞുതൂങ്ങിയത്. കഴിഞ്ഞദിവസം പുലര്‍ച്ചെയായിരുന്നു അപകടം.
അമ്പലമുക്കില്‍നിന്ന് എംസി റോഡിലേക്ക് പോകുകയായിരുന്ന കാറാണ് നിയന്ത്രണംവിട്ടു വലതുവശത്തെ പോസ്റ്റിലേക്ക് ഇടിച്ചുകയറിയത്. കാറില്‍ ഡ്രൈവര്‍മാത്രമാണ് ഉണ്ടായിരുന്നത്. ബ്രേക്ക് തെന്നിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണു സൂചന. കാറിന്റെ ബോണറ്റ് അപകടത്തില്‍ തകര്‍ന്നു.
ഡ്രൈവര്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു. കെഎസ്ഇബി പേരൂര്‍ക്കട സെക്ഷനില്‍ നിന്ന് ജീവനക്കാര്‍ എത്തി തകര്‍ന്ന പോസ്റ്റ് നീക്കി പുതിയതു പുനഃസ്ഥാപിച്ചു.