നാ​വാ​യി​ക്കു​ളം: പ​ഠ​ന​ത്തി​നൊ​പ്പം തൊ​ഴി​ലെ​ടു​ക്കു​ന്ന​ത് പു​തു​ത​ല​മു​റ ശീ​ല​മാ​ക്ക​ണ​മെ​ന്ന് ഡോ. ​അ​ച്യു​ത ശ​ങ്ക​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ കാ​ഴ്ച​പ്പാ​ട് അ​നു​ദി​നം മാ​റി വ​രി​ക​യാ​ണ്. ആ​ഗോ​ള വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യ മാ​റ്റ​ങ്ങ​ളെ​യും ശാ​സ് ത്ര​വ​ള​ർ​ച്ച​യെ​യും പു​തു​ത​ല​മു​റ​യ്ക്ക് വേ​ഗ​ത്തി​ൽ ഉ​ൾ​ക്കൊ​ള്ളാ​ൻ ആ​കു​മെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

നാ​വാ​യി​ക്കു​ളം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ശ​താ​ബ്ദി വാ​ർ​ഷി​ക ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന​വും വി​ദ്യാ​ഭ്യാ​സ പു​ര​സ്കാ​ര വി​ത​ര​ണ​വും ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എം. ​എം. താ​ഹ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബാ​ങ്ക് ആ​രം​ഭി​ച്ച എ​ടി​എ​മ്മി​ന്‍റെ പ്ര​വ​ർ​ത്ത​ന ഉ​ദ്ഘാ​ട​ന​വും സാ​ന്ത്വ​നം ചി​കി​ത്സ സ​ഹാ​യ​വി​ത​ര​ണ​വും നാ​വാ​യി​ക്കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ര​വീ​ന്ദ്ര​ൻ നി​ർ​വ​ഹി​ച്ചു.

രാ​ജ​സ്ഥാ​ൻ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നും പൊ​ളി​റ്റി​ക്സി​ന് ഡോ​ക്ട​റേ​റ്റു നേ​ടി​യ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗം ഡോ. ​കെ. ബി​ന്നി കെ​മി​സ്ട്രി​യി​ൽ കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്നും ഡോ​ക്ട​റേ​റ്റ് നേ​ടി​യ എ​സ്.​എം. സു​നേ​ഷ്, മി​ക​ച്ച ടെ​ലി​ഫി​ലി​മി​നു​ള്ള നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ൾ നേ​ടി​യ നാ​വാ​യി​ക്കു​ളം ഹൈ​സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ, സം​വി​ധാ​യ​ക​നാ​യ അ​ധ്യാ​പ​ക​ൻ സു​ൽ​ജി​ത്ത് എ​ന്നി​വ​രെ​യും യോ​ഗ​ത്തി​ൽ ആ​ദ​രി​ച്ചു.

വി​വി​ധ പ​രീ​ക്ഷ​ക​ളി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ മു​ഴു​വ​ൻ എ ​പ്ല​സ് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗം അ​ഡ്വ. എ​ൻ. സ​ന്തോ​ ഷ് കു​മാ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. ക​വി​യും നാ​ട​ക, ച​ല​ച്ചി​ത്ര, ഗാ​ന ര​ച​യി​താ​വു​മാ​യ രാ​ധാ​കൃ​ഷ്ണ​ൻ കു​ന്നും​പു​റം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

നാ​വാ​യി​ക്കു​ളം പ​ഞ്ചാ​യ​ത്ത് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ലീ​ഡ​ർ എ​സ്. മ​ണി​ലാ​ൽ, വാ​ർ​ഡ് അം​ഗം നാ​വാ​യി​ക്കു​ളം അ​ശോ​ക​ൻ, ബാ​ങ്ക് സെ​ക്ര​ട്ട​റി എ​സ്. ബി​ന്ദു, അ​സി. സെ​ക്ര​ട്ട​റി പൃ​ഥ്വി​രാ​ജ്, ഇ​ന്‍റേ​ണ​ൽ ഓ​ഡി​റ്റ​ർ ആ​ർ.​വി. രാ​ജേ​ഷ്, കെ​സി​ഇ​സി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് എ​സ്. ആ​ർ. ഹാ​രി​സ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.