കഞ്ചാവുമായി എത്തിയ രണ്ടുയുവാക്കൾ പിടിയില്‍
1568351
Wednesday, June 18, 2025 6:17 AM IST
പാറശാല: കേരളത്തിലേക്ക് കടത്തിയ 10 കിലോ കഞ്ചാവുമായി കൊലപാതക കേസിലെ പ്രതി ഉള്‍പ്പെടെ രണ്ടുപേരെ പിടികൂടി. നിറമണ്‍കര പൂന്തോപ്പില്‍ വീട്ടില്‍ സനോജ് എസ്. സാബു (24), നേമം കൈമനം ലക്ഷംവീട് കോളനിയില്‍നിന്ന് പള്ളിച്ചല്‍ ഉടുമ്പുവിളാകം തോട്ടുംകര വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ആര്. വിഷ്ണുരാജ് (28)എന്നിവരാണ് പിടിയിലായത്.
പാറശാല ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിനു സമീപം ദേശീയപാതയില്‍ വാഹനപരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. ആന്ധ്രാപ്രദേശില്‍നിന്നും വാങ്ങിയ കഞ്ചാവുമായി പ്രതികള്‍ നാഗര്‍കോവിലില്‍ എത്തി. തുടര്‍ന്ന് കെഎസ്ആർടിസി ബസിൽ തിരുവനന്തപുരത്തേക്കു വരുമ്പോഴാണ് നര്‍ക്കോട്ടിക് സെല്‍ അധികൃതര്‍ പിടികൂടിയത്.
തിരുവനന്തപുരം റൂറല്‍ നെര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി കെ. പ്രദീപ്, ഡാന്‍സാഫ് എസ്ഐമാരായ റസല്‍ രാജ്, എ.എസ്. ഗോവിന്ദ്, പ്രേംകുമാര്‍, സുനില്‍രാജ്
എഎസ്ഐ നെവില്‍ രാജ്, എസ്സിപിഒമാരായ അനീഷ് കുമാര്‍, അരുണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് ടീമും പാറശാല സി.ഐ. സജി, എസ്ഐമാരായ ദീപു, ഹര്‍ഷകുമാര്‍, ജയപോള്‍, സിപിഒമാരായ വിമല്‍കുമാര്‍, റോയി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവുമാണ് പ്രതികളെ പിടികൂടിയത്. കേരളത്തിലേക്കെത്തിച്ച കഞ്ചാവ് തിരുവനന്തപുരം പരിസരങ്ങളിലും ചില്ലറ വില്പന നടത്തുന്നതിനാണ് പ്രതികള്‍ പോലീസിനോട് സമ്മതിച്ചു. ഇവരെ കോടതിയില്‍ ഹാജരാക്കി.