നഗരമാലിന്യം ഉപേക്ഷിച്ച് കടക്കാന്‍ ശ്രമിച്ച സംഘത്തെ നാട്ടുകാര്‍ പിടികൂടി
1568350
Wednesday, June 18, 2025 6:17 AM IST
വെള്ളറട: ആര്യങ്കോട് പോലീസ് പരിധിയില്‍ രാത്രിയുടെ മറവില്‍ നഗരമാലിന്യം നിക്ഷേപിച്ച് കടക്കുന്നത് സ്ഥിരം സംഭവമായിരിക്കുകയാണ്. ഇന്നലെ രാത്രി ശക്തമായ മഴയത്ത് നഗരമാലിന്യം ഒഴുകുപാറ എന്ന സ്ഥലത്ത് നിക്ഷേപിച്ച് കടക്കുന്നതിനിടെ വഴിയാത്ര കാര്‍ കണ്ട് ആര്യങ്കോട് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
ആര്യങ്കോട് പോലീസെത്തി വാഹനത്തെയും ഡ്രൈവറേയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സ്വകാര്യ വ്യക്തിയുടെ പറമ്പിലാണു മാലിന്യം തള്ളിയത്. പ്രദേശത്ത് സിസിടിവി സംവിധാനങ്ങള്‍ ഇല്ലാത്തത് ശ്രദ്ധയില്‍പെട്ട ശേഷമാണ് നഗരമാലിന്യം ഈ പ്രദേശത്ത് കൊണ്ടു തള്ളുന്നത്. രണ്ടുദിവസം മുന്‍പ് പാറശായില്‍ നഗരമാലിന്യം നിക്ഷേപിച്ചശേഷം രാത്രിയുടെ മറവില്‍ മുങ്ങിയ പ്രതിയെ പാറശാല പോലീസ് സിസിടിവിയുടെ സംവിധാനത്തോടെ പിടികൂടി.
അവര്‍ക്കെതിരെ ശക്തമായി കേസെടുക്കുകയും ചെയ്തിട്ടുണ്ട്. കോഴി വേസ്റ്റുകളും, അറവുശാല മാലിന്യങ്ങളുമടക്കമാണ് കൊണ്ടുവന്നു ഗ്രാമീണ മേഖലയില്‍ തള്ളുന്നത്. ഇവര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് പോതു പ്രവര്ത്തകന് ഡാലുമുഖം മോഹനചന്ദ്രൻ ആവശ്യപ്പെട്ടു.