എബിവിപി സെക്രട്ടേറിയറ്റ് മാർച്ച് നടത്തി
1568340
Wednesday, June 18, 2025 6:03 AM IST
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ കേരള സർക്കാർ ഒപ്പ് വയ്ക്കുക, സാങ്കേതിക സർവകലാശാല വിദ്യാർഥികളുടെ ഇയർ ബാക്ക് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എബിവിപി സെക്രട്ടേറിയറ്റ് മാർച്ച് നടത്തി.
പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് എംജി റോഡ് ഉപരോധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. മാർച്ച് എബിവിപി സംസ്ഥാന സെക്രട്ടറി ഇ.യു. ഈശ്വര പ്രസാദ് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ജോയിന്റ് സെക്രട്ടറിമാരായ എസ്.അക്ഷയ്, ജി. ഗോകുൽ, അശ്വതി, എൻഇസി മെന്പർ ദിവ്യാ പ്രസാദ് തുടങ്ങിയവർ മാർച്ചിനു നേതൃത്വം നൽകി.