സന്ദേശമെത്തിയത് ഇ-മെയിൽ വഴി

വ​ലി​യ​തു​റ: തി​രു​വ​ന​ന്ത​പു​രം ഡൊ​മ​സ്റ്റി​ക് വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി സ​ന്ദേ​ശം. ചൊ​വ്വാ​ഴ്ച രാ​വി​ലെ ഇ-​മെ​യി​ല്‍ വ​ഴി​യാ​ണ് വ്യാ​ജ ബോം​ബ് സ​ന്ദേ​ശ​മെ​ത്തി​യ​ത്.
ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ വി​മാ​ന​ത്താ​വ​ള​ത്തി​ലെ സു​ര​ക്ഷ ശ​ക്ത​മാ​ക്കി.

ബോം​ബ് ഭീ​ഷ​ണി സ​ന്ദേ​ശ​മെ​ത്തി​യ​തോ​ടെ വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ര്‍ വി​വ​രം വ​ലി​യ​തു​റ പോ​ലീ​സി​നെ​യും ബോം​ബ് സ്‌​ക്വാ​ഡ്, ഡോ​ഗ് സ്‌​ക്വാ​ഡ്, ഫ​യ​ര്‍ ഫോ​ഴ്‌​സ് എ​ന്നി​വ​രെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

അ​ധി​കൃ​ത​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​മാ​ന​ത്താ​വ​ള​ത്തി​നു​ള്ളി​ലും പ​രി​സ​ര​ത്തും ശ​ക്ത​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും യാ​തൊ​ന്നും ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ല്ല. സ​ന്ദേ​ശം എ​വി​ടെ​നി​ന്നാ​ണ് എ​ത്തി​യ​തെ​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

ക​ഴി​ഞ്ഞ​ദി​വ​സം അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ലും ഇത്തരത്തിൽ ബോം​ബ് ഭീ​ഷ​ണി സ​ന്ദേ​ശം എ​ത്തി​യി​രു​ന്നു. ഇ​തി​നെ​ത്തു​ട​ര്‍​ന്ന് ലു​ഫ്താ​ന്‍​സ വി​മാ​ന​ത്തി​ന് അ​നു​മ​തി നി​ഷേ​ധി​ക്കു​ക​യും ചെ​യ്തു. പ​രി​ശോ​ധ​ന​യി​ല്‍ സ​ന്ദേ​ശം വ്യാ​ജ​മാ​ണെ​ന്നു തെ​ളി​യു​ക​യാ​യി​രു​ന്നു.