നെ​യ്യാ​റ്റി​ന്‍​ക​ര : തൊ​ഴി​ലാ​ളി​ക​ളു​ടെ പ​ണം ക​ട്ടു മു​ടി​ക്കു​ക​യും പാ​വ​പ്പെ​ട്ട​വ​ന്‍റെ പ്ര​ശ്ന​ങ്ങ​ൾ മ​റ​ക്കു​ക​യും ചെ​യ്യു​ന്ന സ​ർ​ക്കാ​രി​നെ ജ​ന​ങ്ങ​ൾ തി​രി​ച്ച​റി​യു​മെ​ന്നും അ​തി​നെ​തി​രെ ജ​ന​കീ​യ കോ​ട​തി വി​ധി​യെ​ഴു​തു​മെ​ന്നും മു​ന്‍ മ​ന്ത്രി അ​ഡ്വ. വി.​എ​സ്. ശി​വ​കു​മാ​ര്‍. ആ​ശാ വ​ര്‍​ക്ക​ര്‍​മാ​ര്‍ ന​ട​ത്തു​ന്ന രാ​പ്പ​ക​ൽ സ​മ​ര​യാ​ത്ര​യ്ക്ക് നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍ ന​ല്‍​കി​യ സ്വീ​ക​ര​ണ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു വി.​എ​സ്. ശി​വ​കു​മാ​ർ.

നെ​യ്യാ​റ്റി​ൻ​ക​ര കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പം ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ ജെ. ​ജോ​സ് ഫ്രാ​ങ്ക്ളി​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ജാ​ഥാ ക്യാ​പ്റ്റ​നും കേ​ര​ള ആ​ശ ഹെ​ൽ​ത്ത് വ​ർ​ക്കേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ എം.​എ. ബി​ന്ദു, മാ​മ്പ​ഴ​ക്ക​ര രാ​ജ​ശേ​ഖ​ര​ൻ​നാ​യ​ർ, ആ​ർ. വ​ത്സ​ല​ൻ, കെ​എ​എ​ച്ച്ഡ​ബ്ല്യു​എ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്. മി​നി, എം. ​മൊ​ഹി​നു​ദ്ദീ​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.