പുഴക്കാട്ടിരിയിൽ ലഹരിക്കെതിരേ കൂട്ടായ്മ
1224022
Saturday, September 24, 2022 12:01 AM IST
പുഴക്കാട്ടിരി: വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരേ പ്രതികരിക്കുക എന്ന ലക്ഷ്യവുമായി പുഴക്കാട്ടിരി ഗ്രാമപഞ്ചായത്ത് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഉമ്മുകുൽസു ചക്കച്ചൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബാബു പട്ടുകുത്ത് അധ്യക്ഷത വഹിച്ചു.
സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരായ മൂസക്കുട്ടി, കദീജബീവി, ശരണ്യ സതീശൻ, അംഗങ്ങളായ സുഹറ, സുരേഷ് ബാബു, സുബൈദ, നജുമുന്നിസ, കുഞ്ഞാപ്പ, അനിൽ, സഫ്ന, സുഹറ, സിഡിഎസ്, അങ്കണവാടി വർക്കേഴസ്, ആശാവർക്കർമാർ, സ്കൂൾ, ആരാധനലയങ്ങൾ, മദ്രസ മഹല്ല് കമ്മിറ്റി എന്നിവയുടെ പ്രതിനിധികൾ, യുവജന സംഘടന പ്രതിനിധികൾ, ക്ലബ് ഭാരവാഹികൾ, വ്യാപാരി സംഘടന പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ലഹരിക്കെതിരേ രണ്ടു മാസക്കാലം നീണ്ടുനിൽക്കുന്ന ബോധവത്ക്കരണം അയൽക്കൂട്ടംതലം മുതൽ നടത്താനും ആരാധനാലയങ്ങളുടെ മേൽനോട്ടത്തിൽ പ്രത്യേകം പരിപാടികൾ സംഘടിപ്പിക്കാനും തീരുമാനിച്ചു.