അബൂബക്കർ ഹാജിയെ അനുസ്മരിച്ചു
1224391
Sunday, September 25, 2022 12:02 AM IST
മഞ്ചേരി : ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ (എകെആർആർഡിഎ) സംസ്ഥാന ട്രഷററും മലപ്പുറം ജില്ലാ പ്രസിന്റുമായിരുന്ന ഇ. അബൂബക്കർ ഹാജിയെ അനുസ്മരിച്ചു. എകെആർആർഡിഎയുടെ ആഭിമുഖ്യത്തിൽ നടന്ന അനുസ്മരണ സമ്മേളനം സംസ്ഥാന സെക്രട്ടറി ടി.പി ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
താലൂക്ക് പ്രസിഡന്റ് മേച്ചേരി മുഹമ്മദ് അഷ്റഫ് അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലാ സെക്രട്ടറി എം. മണി, ജില്ലാ ട്രഷറർ എൻ. മുഹമ്മദലി ഹാജി, സദീഖ് നിലന്പൂർ, എ.ടി. സൈതലവി കൊണ്ടോട്ടി, പൂക്കോടൻ മൊയ്തീൻ, എൻ. അലവി, മനാഫ് പന്തല്ലൂർ, അനസ് ബിൻ നസീർബാൻ, വല്ലാഞ്ചിറ സക്കീർ, കോടാലി അബ്ദുൾ ഗഫൂർ എന്നിവർ പ്രസംഗിച്ചു.