ശുചീകരണവുമായി കാർമൽഗിരി സ്കൂൾ വിദ്യാർഥികൾ
1226810
Sunday, October 2, 2022 12:21 AM IST
എടക്കര: ഗാന്ധിജയന്തിയോടാനുബന്ധിച്ചു കാർമൽഗിരി ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിമുക്തി, ജെആർസി, സ്കൗട്ട് വിഭാഗങ്ങളുടെ നേതൃത്വത്തിൽ പാലുണ്ട ടൗണ്‍ ശുചീകരിച്ചു. എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന മഹാത്മാഗാന്ധിയുടെ ആപ്തവാക്യം ഉൾകൊണ്ടു സാമൂഹിക അവബോധം വളർത്തുവാൻ പരിശ്രമിക്കണമെന്നും പരിസരശുചീകരണം നമ്മുടെ കടമയാണെന്നും കുട്ടികൾ അതു തിരിച്ചറിഞ്ഞു നല്ല നാളെക്കായി പ്രവർത്തിക്കണമെന്നും അധ്യാപകർ ഉത്ബോധിപ്പിച്ചു.
എടക്കര പോലീസ് ഓഫീസർ ഷാഫി കുട്ടികൾക്ക് ലഹരിക്കെതിരെയുള്ള യോദ്ധാവ് പരിപാടിയെക്കുറിച്ച് ക്ലാസെടുത്തു. വൈസ് പ്രിൻസിപ്പൽ സിസ്റ്റർ ഐവി ജോസഫ്, ജെആർസി കോ-ഓർഡിനേറ്റർമാരായ ആൻസി, സൗമ്യ, ഷിൽജ, ജിഷ, അശ്വതി, പിടിഎ പ്രസിഡന്റ് ഫെനിൽ, ലിജോ, വിമുക്തി കോ-ഓർഡിനേറ്റർ ജിനീഷ് ജോസഫ്, സ്കൂളിലെ പത്താംതരം വിദ്യാർഥികൾ എന്നിവർ നേതൃത്വം നൽകി. സ്കൂളിൽ നടന്ന ശുചീകരണ പരിപാടികൾക്ക് നേച്ചർ ക്ലബ് കോ-ഓർഡിനേറ്റർമാരായ ബ്രിന്ദ, ചിഞ്ചു, ജിസിൽ എന്നിവർ നേതൃത്വം നൽകി.