എന്റെ പുസ്തകക്കൂട് പ്രഖ്യാപന റാലി നടത്തി
1592884
Friday, September 19, 2025 5:36 AM IST
കരുവാരകുണ്ട്: മൊബൈൽ ഫോൺ ആസക്തിയിൽ നിന്ന് കുട്ടികളെയും കുടുംബാംഗങ്ങളെയും അകറ്റി അവരെ വായനാലോകത്തേക്ക് നയിക്കാൻ പദ്ധതി ആവിഷ്കരിച്ച് പുൽവെട്ട ജിഎൽപി സ്കൂൾ.
ഇതിന്റെ ഭാഗമായി "എന്റെ പുസ്തകക്കൂട്' പദ്ധതിയുടെ പ്രഖ്യാപന റാലി നടത്തി. മരുതിങ്ങലിൽ നിന്നാരംഭിച്ച റാലി കിഴക്കേത്തല ബസ് സ്റ്റാൻഡിൽ സമാപിച്ചു. ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ഷീന ജിൽസ് ഉദ്ഘാടനം ചെയ്തു. ടി.കെ. ഉമ്മർ, ഷീബ പള്ളിക്കുത്ത്, ഇ.കുഞ്ഞാണി, കരുവാരകുണ്ട് സിഐ ജയൻ, എം. കൃഷ്ണൻകുട്ടി എന്നിവർ സംസാരിച്ചു.
പിടിഎ പ്രസിഡന്റ് പി. ജാഫർ, എസ്എംസി ചെയർമാൻ ഷമീർ, ജുനൈസ, പ്രധാനാധ്യാപിക സി.എ. ബുഷ്റ, കെ. അബ്ദുറഹ്മാൻ, ബി.പി. പ്രകാശൻ എന്നിവർ നേതൃത്വം നൽകി. ഫ്ലാഷ് മോബും നടത്തി. കുട്ടികളും രക്ഷിതാക്കളും നാട്ടുകാരുമുൾപ്പെടെ നിരവധി പേർ റാലിയിൽ പങ്കെടുത്തു.