നിലമ്പൂർ കരിമ്പുഴയിൽ കാട്ടാന വീട്ടുമതിൽ തകർത്തു
1592893
Friday, September 19, 2025 5:42 AM IST
നിലമ്പൂര്‍: കരിമ്പുഴയില്‍ കാട്ടാന വീട്ടുമതില്‍ തകര്‍ത്ത് കൃഷി നശിപ്പിച്ചു. പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാകുന്നു. ബുധനാഴ്ച രാത്രിയാണ് കാട്ടാന നാശം വിതച്ചത്. കരിമ്പുഴ സ്കൂളിന് പിന്‍വശത്ത് താമസിക്കുന്ന സുനില്‍കുമാറിന്റെ വീടിന്റെ മതിലാണ് കാട്ടാന തകര്‍ത്തത്. മതില് തകര്‍ത്ത കാട്ടന വീട്ടുവളപ്പിലെ വാഴയും തെങ്ങും കപ്പയും ഉൾപ്പെടെ നശിപ്പിച്ചു.
ആദ്യാമായാണ് കാട്ടാന വീട്ടുവളപ്പില്‍ എത്തുന്നതെന്ന് വീട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം സമാനമായി രീതിയിൽ സമീപത്തും കാട്ടാന നാശം വിതച്ചിരുന്നു. കാട്ടാനയെ പ്രതിരോധിക്കാനുള്ള നടപടികള്‍ കാര്യക്ഷമമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.