യൂണിറ്റി വനിതാ കോളജിന് എക്സലന്‍സി അവാര്‍ഡ്
1592894
Friday, September 19, 2025 5:42 AM IST
മഞ്ചേരി: സംസ്ഥാനത്തെ മികച്ച കോളജുകള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ എക്സലന്‍സി അവാര്‍ഡ് മഞ്ചേരി യൂണിറ്റി വുമണ്‍സ് കോളജ് ഏറ്റുവാങ്ങി. നാക് ഗ്രേഡിംഗിലെ മികവാണ് കോളജിനെ അവാര്‍ഡിന് അര്‍ഹമാക്കിയത്.
തിരുവനന്തപുരത്തെ ടാഗോര്‍ തിയേറ്ററില്‍ നടന്ന ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദുവില്‍ നിന്നും കോളജ് മാനേജര്‍ ഒ. അബ്ദുൾ അലി, പ്രിന്‍സിപ്പല്‍ പ്രഫ. ഡോ. മുഹമ്മദ് ബഷീര്‍ ഉമ്മത്തൂര്‍, നാക് കോഓര്‍ഡിനേറ്റര്‍ ഡോ. എ.കെ. ഷാഹിന മോള് എന്നിവര്‍ അവാര്‍ഡ് ഏറ്റുവാങ്ങി.