ആർഎസ്എസ് പഥസഞ്ചലനം നടത്തി
1227626
Thursday, October 6, 2022 12:02 AM IST
പെരിന്തൽമണ്ണ:സംസ്കാരത്തിന്റെ അടിസ്ഥാനത്തിൽ ജനങ്ങളെ സംഘടിപ്പിക്കുകയാണ് രാഷ്ട്രീയ സ്വയം സേവക സംഘം ചെയ്യുന്നതെന്നും രാഷ്ട്രം നേടിയ സ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള ശക്തമായ ജനതയെ സൃഷ്ടിക്കുകയാണ് സംഘപ്രവർത്തനത്തിലൂടെ സംഘ സ്ഥാപകനായ ഡോ. കേശവ ബലിറാം ഹെഡ്ഗേവാർ ചെയ്തതെന്നും കുരുക്ഷേത്ര പ്രകാശൻ ചീഫ് എഡിറ്റർ കാ. ഭാ.സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. മറ്റു മതങ്ങളെ ഇല്ലാതാക്കുകയോ എതിർക്കുകയോ സംഘത്തിന്റെ പരിപാടിയല്ല. ഈ നാടിന്റെ അഭിമാനമുയർത്തിപ്പിടിക്കുന്നവരായി എല്ലാവരെയും ഏകതയിലേക്കു നയിക്കുകയാണ് സംഘം ചെയ്യുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
രാഷ്ട്രീയ സ്വയംസേവക സംഘം പെരിന്തൽമണ്ണ സംഘ ജില്ലയുടെ വിജയദശമി മഹോത്സവം വിരാട ശക്തി സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. റിട്ടയേർഡ് കേണൽ ബി.സി കുട്ടി അധ്യക്ഷതവഹിച്ചു. പഥസഞ്ചലനം മനഴി ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നാരംഭിച്ച് രാമസിംഹൻ നഗറിൽ സമാപിച്ചു.